ന്യൂഡല്‍ഹി: ഇന്ത്യയുമായി തങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് ആവര്‍ത്തിച്ച് ചൈന. ഇന്ത്യയുമായുള്ള ബന്ധം കുറച്ച് വര്‍ഷങ്ങളായി ദൃഡവും സ്ഥിരവുമായുള്ളതാണ്. ഇന്ത്യയിലെ മുതിര്‍ന്ന ചൈനീസ് നയതന്ത്ര പ്രതിനിധി ഷെങ് ഗ്വാങ്‌ഷോങാണ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം തെളിയിക്കുന്നത് ‘വ്യാളിക്കും ആനയ്ക്കും’ സമാധാനമായ സഹവര്‍ത്തനം സാധ്യമാണെന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘വ്യാളിക്കും ആനയ്ക്കും’ ഒരുമിച്ച് കൈകോര്‍ത്ത് നൃത്തം ചെയ്യാന്‍ സാധിക്കുമെന്നും എന്നാല്‍, ഇരു രാജ്യങ്ങളുടെയും ബന്ധത്തിന്റെ ഭാവി പരസ്പരമുള്ള മത്സരത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ചൈനീസ് പുസ്തകങ്ങളുടെ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് ഷെങ് ഗ്വാങ്‌ഷോങ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ ചരിത്രം, സംസ്‌കാരം, മതം തുടങ്ങിയ വൈവിധ്യമായ കാരങ്ങള്‍ സഹകരണത്തിന്റെ സാധ്യത കൂട്ടുന്നുവെന്നും ഷെങ് ഗ്വാങ്‌ഷോ അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും പഴക്കെ ചെന്ന സംസ്‌കാരങ്ങളാണ് ഇന്ത്യയിലേയും ചൈനയിലേയും. അതുകൊണ്ട് തന്നെ സമാധാനപരമായി നിലനില്‍ക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വന്‍കരയില്‍ സമാധാനം നിലനിര്‍ത്താന്‍ ഇരുരാജ്യങ്ങള്‍ക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments