ദുബായ്: ഗൾഫ് മലയാളികളെ കൊള്ളയടിച്ചുകൊണ്ടിരുന്ന വിമാനകമ്പനികൾക്ക് ഇപ്പോൾ പണി കിട്ടി. ഇപ്പോൾ സീറ്റ് നിറയ്ക്കാൻ ആളെ കിട്ടാത്ത അവസ്ഥയായി മാറിയിരിക്കുകയാണ്. സീസണിൽ പോലും പല സർവീസുകളും കാലിയായി ഓടേണ്ട അവസ്ഥയും ഉണ്ടായി. ഗൾഫ് മേഖലയിലെ തൊഴിൽ പ്രതിസന്ധി വിമാന കമ്പനികളുടെ തകർച്ചയ്ക്കും കാരണമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നവംബർ മുതൽ ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറച്ചു.
15000 മുതൽ 29000 രൂപ വരെയായിരുന്നു എയർ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികളുടെ നിരക്കുകൾ. എന്നാൽ ഇപ്പോൾ 5100 രൂപ മുതൽ 6000 വരെയാണ് നിരക്ക്. യു എ ഇ യിൽ നിന്ന് കോഴിക്കോട്, കൊച്ചി, മംഗളൂരു റൂട്ടുകളിലേക്കുള്ള ഒട്ടുമിക്ക ഫ്ലൈറ്റുകളുടെ നിരക്ക് പുതുക്കി നിശ്ചയിച്ചു. 5200 മുതൽ 7000 രൂപ വരെയാണ് പുതുക്കിയ നിരക്ക്.
വർഷാവർഷം നാട്ടിൽപ്പോയിരുന്നതൊക്കെ ഇപ്പോൾ പ്രവാസികൾക്ക് ഓർമ മാത്രമായി മാറുകയാണ്. പണമില്ലാത്തതുകാരണം ഇത്തരക്കാർക്ക് നാട്ടിലേക്ക് വരാൻ വർഷങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇപ്പോൾ ഇവർക്ക് ഗൾഫ് മാന്ദ്യം മൂലം ഓവർ ടൈം ലഭിക്കുന്നില്ല, ജോലി സാധ്യതയും ആനുകൂല്യങ്ങളും കുറച്ചു. ഇതോടെ ഇവരുടെ ജീവിത ചിലവ് കൂടി.
Post Your Comments