കണ്ണൂര്‍: ഇപി ജയരാജനെ രാജിയില്‍ കൊണ്ടെത്തിച്ചത് സ്വന്തം ഓഫീസ് ഇറക്കിയ പത്രക്കുറിപ്പ്. ബന്ധുവായ സുധീറിനെ കെഎസ്ഐഇ എംഡിയായി നിയമിച്ച വിവരം മന്ത്രിയുടെ ഓഫിസ് ഔദ്യോഗികമായി പുറത്തുവിട്ടില്ലെങ്കിലും നിയമനം റദ്ദാക്കിയതു പത്രക്കുറിപ്പായി വിതരണം ചെയ്തിരുന്നു.
ഇതാണ് ജയരാജന്റെ താഴെ ഇറക്കാനുള്ള പ്രധാന തെളിവായി മാറിയത്. സുധീറിന്റെ അപേക്ഷ പരിഗണിച്ചു നിയമനം നല്‍കിയെന്ന് പത്രക്കുറിപ്പില്‍ വിശദമായി കൊടുത്തിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ജയരാജനെ വിമര്‍ശിച്ചവര്‍ ചൂണ്ടിക്കാണിച്ചതും ഈ തെളിവായിരുന്നു.
പത്രക്കുറിപ്പില്‍ ചില ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്:
1 .സുധീറിനു കെഎസ്ഐഇ എംഡി സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള യോഗ്യതയുണ്ടോ?
2. നിശ്ചിത യോഗ്യതയില്ലാത്തയാളുടെ അപേക്ഷ എങ്ങനെ സ്വീകരിച്ചു?
3. പരീക്ഷ നടത്തി തിരഞ്ഞെടുപ്പു നടത്തുന്നതു റിയാബ് ആണെന്നിരിക്കെ അവിടെയായിരുന്നില്ലേ അപേക്ഷിക്കേണ്ടിയിരുന്നത്?
4. റിയാബിന്റെ അഭിമുഖ പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ യോഗ്യതയില്ലാത്തയാളെ എന്തടിസ്ഥാനത്തില്‍ നിയമിച്ചു?
5. ചുമതലയേല്‍ക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കാണോ സുധീര്‍ കത്തു നല്‍കേണ്ടത്?
Post Your Comments