വാഷിങ്ടണ്‍: ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ പിന്തുണച്ച് യുഎസ് രംഗത്ത്. ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ഒരു തെറ്റുമില്ലെന്ന് യുഎസ് വ്യക്തമാക്കുന്നു. സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നു.
ഉറിയിലെ സൈനിക ക്യാംപിലുണ്ടായത് അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണമാണെന്നും വൈറ്റ് ഹൗസിന്റെ ദക്ഷിണേന്ത്യയുടെ ചുമതലയുള്ള പീറ്റര്‍ ലവോയ് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സമാധാന ചര്‍ച്ചകളും കശ്മീരും പരസ്പരം ബന്ധിപ്പിച്ച പാക്കിസ്ഥാന്റെ നടപടിയെ യുഎസ് തള്ളി. ഏതൊരു രാജ്യത്തിനും സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്.
ഇന്ത്യ ചെയ്തതും അത്തരമൊരു പ്രവര്‍ത്തി മാത്രമാണ്. ഇന്ത്യയുടെ നടപടിക്കുശേഷം ഇരുഭാഗത്തുമുണ്ടാകുന്ന സൈനിക നീക്കങ്ങളില്‍ ജാഗ്രതവേണമെന്നും പീറ്റര്‍ ലവോയ് മുന്നറിയിപ്പു നല്‍കി. ആണവ വിതരണ സംഘത്തില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കുന്നതിനുവേണ്ട എല്ലാ കാര്യങ്ങളും ഉടന്‍ യുഎസ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments