ന്യൂഡല്‍ഹി: ദസറ ആഘോഷത്തിനിടെ പ്രധാനമന്ത്രി മോദിയുടെ കോലം കത്തിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. ജെഎന്‍യുവിലാണ് സംഭവം നടന്നത്. ദസറ ആഘോഷത്തില്‍ രാവണന്റെ കോലത്തിനു പകരം മോദിയുടെ കോലം കത്തിക്കുകയായിരുന്നു. ഒരു കൂട്ടം വിദ്യാര്‍ത്ഥികളാണ് കോലം കത്തിച്ചത്. എന്നാല്‍, ഇതിനുപിന്നില്‍ കോണ്‍ഗ്രസ്സാണെന്നാണ് ആരോപണം.
സംഭവത്തെ തുടര്‍ന്ന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസ് ഉദ്യോഗസ്ഥരോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. തിന്മയുടെ മേല്‍ നന്മ നേടിയ വിജയത്തിനെക്കുറിക്കുന്ന ദസറ ദിനത്തില്‍ രാവണന്റെ കോലത്തിന് പകരം മോദിയുടെ കോലം കത്തിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
കോണ്‍ഗ്രസ് അനുകൂല വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്‌യു ആണ് ഇതിനുപിന്നിലെന്നും പറയുന്നു. മോദിയുടെ കോലം മാത്രമല്ല, അമിത് ഷാ, നാഥുറാം ഗോഡ്‌സെ, മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി സാധ്വി പ്രാഗ്യ, ബാബ രാംദേവ് എന്നിവരുടെ കോലങ്ങളും കത്തിച്ചിരുന്നു.
കേന്ദ്രസര്‍ക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നാണ് ഇവര്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Post Your Comments