ശിവഗിരി: ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ഭാരവാഹികളുടെ 2016-2021 കാലയളവിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നിലവിലെ 11 അംഗ ട്രസ്റ്റ് ബോര്‍ഡിലെ 6 പേര് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
സ്വാമി ഋതംഭരാനന്ദ, സ്വാമി പരമാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി സദ്രൂപാനന്ദ, സ്വാമി വിശുദ്ധാനന്ദ, സ്വാമി സാന്ദ്രാനന്ദ എന്നിവരാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി അനപേക്ഷാനന്ദ, സ്വാമി ശുഭാംഗാനന്ദ, സ്വാമി മംഗളസ്വരൂപാനന്ദ എന്നിവര്‍ പരാജയപ്പെട്ടു. സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ബോധിതീര്‍ത്ഥ എന്നിവരാണ് ബോര്‍ഡിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ടത്.
ബുധനാഴച രാവിലെ 10 മുതല്‍ 2 വരെ ശിവഗിരി ബ്രഹ്മവിദ്യാലയ ഹാളിലായിരുന്നു വോട്ടെടുപ്പ്. ആകെ 55 വോട്ടര്‍മാരില്‍ 53 പേര് വോട്ടു രേഖപ്പെടുത്തി. 29 പേരാണ് 11 ബോര്‍ഡ് അംഗങ്ങള്‍ക്കുവേണ്ടിയുള്ള തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. വൈകിട്ട് 3 മണിക്ക് വോട്ടെണ്ണലും ആറരയോടെ ഫലപ്രഖ്യാപനവും നടന്നു. ട്രസ്റ്റ് ഖജാന്‍ജി സ്വാമി പരാനന്ദ, സ്വാമി ബ്രഹ്മസ്വരൂപാനന്ദ എന്നിവര്‍ക്ക് തുല്യ വോട്ടുകളാണ് ലഭിച്ചത്. സ്വാമി ബ്രഹ്മസ്വരൂപാനന്ദ സ്വമേധയാ പിന്മാറിയതോടെ സ്വാമി പരാനന്ദ തിരഞ്ഞെടുക്കപ്പെട്ടു. റിട്ടേണിംഗ് ഓഫീസര്‍ റിട്ട. ജില്ലാ ജഡ്ജി കെ. വിശ്വനാഥന് നായരുടെ മേല്‍നോട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
Post Your Comments