ന്യൂഡൽഹി● കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക പരമ്പരയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്‌ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി. ബിജെപി പ്രവർത്തകൻ രമിത് വെട്ടേറ്റ് മരിച്ചതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ നടപടി.
സിപിഎമ്മാണ് കണ്ണൂരിൽ രാഷ്ട്രീയ സംഘർഷങ്ങൾ സൃഷ്ടിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം റിപ്പോർട്ട് തേടിയിരിക്കുന്നത്.
Post Your Comments