
കണ്ണൂര്‍: ഇന്ന് രാവിലെ കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന പ്രതിയെ പോലീസ് പിടികൂടി. കണ്ണൂര്‍ സ്വദേശി നൗഫലിനെയാണ് പോലീസ് പിടികൂടിയത്. അഴീക്കോട് നീര്‍ച്ചാല്‍ സ്വദേശിയായ ഫറൂഖാണ് ഇന്ന് രാവിലെ വെട്ടേറ്റ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഫറൂഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കണ്ണൂര്‍ എകെജി ആശുപത്രിയില്‍വെച്ചാണ് മരണപ്പെട്ടത്. നൗഫല്‍ എന്നയാളാണ് തന്നെ കുത്തിയതെന്ന് മരിക്കുന്നതിനു തൊട്ടുമുന്‍പ് ഫറൂഖ് പറഞ്ഞിരുന്നു. പ്രാദേശികമായി നിലനില്‍ക്കുന്ന പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുന്നതിനിടയിലാണ് കൊലപാതകം.
Post Your Comments