KeralaNews

പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തി ചൈനീസ്‌മുട്ടകള്‍ വ്യാപകം

കൊച്ചി:ഇടുക്കിക്ക് പിന്നാലെ എറണാകുളത്തും ചൈനീസ്‌മുട്ടയുടെ ഉപയോഗം വ്യാപകമാകുന്നു.കഴിഞ്ഞ ദിവസം ഇടുക്കി ജില്ലയിൽ വ്യാജ മുട്ടയുമായെത്തിയ വാഹനം പോലീസ് പിടികൂടിയിരുന്നു.ഇതേ തുടർന്ന് എറണാകുളത്തും ചൈനീസ് മുട്ടകള്‍ സജീവമാണെന്ന പരാതിയില്‍ പൊലീസ് നടത്തിയ പരിശോധനയെ തുടർന്ന് എറണാകുളത്തെ മൂന്ന് സൂപ്പർമാർക്കറ്റുകളിൽ നിന്ന് ചൈനീസ് മുട്ടകൾ പിടിച്ചെടുക്കുകയായിരുന്നു.

ഇന്നലെ രാത്രി നടന്ന പരിശോധനയിൽ പൊന്നുരുന്നിയിലെ മോര്‍ സൂപ്പര്‍മാര്‍ക്കറ്റ്, റിലയന്‍സ് ഫ്രഷ് സൂപ്പര്‍‌മാര്‍ക്കറ്റ്, ബിസ്മി സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളില്‍ നിന്നാണ് പോലീസ് വ്യാജ മുട്ടകൾ പിടികൂടിയത്.ഇടപ്പള്ളിയിലെ ആര്‍.ആര്‍.സ്റ്റോഴ്സാണ് ഇതില്‍ പല സൂപ്പർ‌മാര്‍ക്കറ്റുകളിലേക്കും മുട്ട വിതരണം നടത്തുന്നത്.വ്യാജമുട്ടകള്‍ പിടികൂടിയതോടെ ഇവിടത്തെ ജനങ്ങളും ആശങ്കയിലാണ്. പിടിച്ചെടുത്ത മുട്ടകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button