ആംസ്റ്റർഡാം● ആത്മഹത്യ നിയമവിധേയമാക്കുന്ന ബില്ല് പാസ്സാക്കാനൊരുങ്ങി നെതർലാൻഡ് സർക്കാർ.ജീവിതം ജീവിച്ചു മതിയായെന്ന് തോന്നുന്നവർക്ക് സർക്കാർ സഹായത്തോടെ ആത്മഹത്യ ചെയ്യാനുള്ള നിയമത്തിനാണ് നെതർലാൻഡ് സർക്കാർ രൂപം നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
നിലവിൽ പരസഹായമില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാതെ ദുരിതമനുഭവിക്കുന്ന രോഗികൾക്ക് ദയാവധത്തിന് അനുവാദമുള്ള രാജ്യമാണ് നെതർലാൻഡ്.എന്നാൽ ഇപ്പോൾ ജീവിതം എല്ലാ വിധത്തിലും മതിയായെന്ന് തോന്നുന്നവർക്ക് പുതിയ നിയമത്തിലൂടെ ആത്മഹത്യ ചെയ്യാൻ സാധിക്കും.എന്നാൽ സൂക്ഷ്മമായ നടപടിക്രമങ്ങളിലൂടെ മാത്രമേ ആത്മഹത്യക്ക് അനുവാദം നല്കുകയുള്ളുവെന്നും ആത്മഹത്യ ചെയ്യണമെന്ന് തോന്നുന്നവർക്ക് അവർ അർഹിക്കുന്ന രീതിയിൽ അതിനുവേണ്ട വഴിയൊരുക്കുമെന്നും നിയമ മന്ത്രി അറിയിച്ചിട്ടുണ്ട്.നേരത്തെ ദയാവധം നിയമവിധേയമാക്കിയതിനെ തുടർന്ന് നിരവധി വിവാദങ്ങൾ ഉയർന്നിരുന്നു.ഈ സാഹചര്യത്തിലാണ് കൂടുതൽ പ്രതിസന്ധി സൃഷ്ട്ടിച്ചുകൊണ്ട് ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന ബില്ല് പാസ്സാക്കാൻ നെതർലാൻഡ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
Post Your Comments