അഗർത്തല● സച്ചിൻ നൽകിയ ബിഎംഡബ്ല്യൂ കാർ തിരികെ നൽകില്ലെന്ന് ദീപകർമക്കാർ.ബി.എം.ഡബ്ല്യു കാര്‍ തിരിച്ചു നല്‍കുന്നുവെന്നോ നിരസിക്കുന്നുവെന്നോ താൻ പറഞ്ഞിട്ടില്ലെന്നും കാര്‍ പരിപാലനത്തിന് സൗകര്യമില്ലാത്തതിനാല്‍ തിരിച്ചു നല്‍കുകയെന്ന സാധ്യതയെക്കുറിച്ച് സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും ദീപ വ്യക്തമാക്കി.
സച്ചിന്റെ കയ്യിൽ നിന്ന് ഒരു സമ്മാനം ലഭിച്ചത് തന്നെ വലിയൊരു കാര്യമാണെന്നും അങ്ങനെയൊരു സമ്മാനം തിരിച്ചു നൽകുന്നതിനെക്കുറിച്ച് ആലോചിക്കാൻ കൂടിയാകില്ലെന്നും മറിച്ച് പ്രാദേശികമായി ഉപയോഗിക്കാൻ കഴിയുന്ന ഒരു കാർ ലഭിക്കുമോയെന്ന് ഹൈദരാബാദ് ബാഡ്മിന്റൺ അസ്സോസിയേഷനോട് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും ദീപ പറയുകയുണ്ടായി.
Post Your Comments