
കോഴിക്കോട്: രാഷ്ട്രീയ കൊലപാതകത്തില്‍ കേരളം ഭയന്നുവിറക്കുമ്പോള്‍ പരിഹാസവുമായി നടന്‍ ശ്രീനിവാസന്‍ രംഗത്തെത്തി. കൊലപാതകങ്ങള്‍ കാണുന്നതും അറിയുന്നതും പൊതുജനത്തിന് ഇപ്പോള്‍ ഒരു രസമായി മാറിയിരിക്കുന്നു. പരസ്പരം കൊല്ലുന്നത് കണ്ടു രസിക്കുന്ന തലത്തിലേക്കാണ് കേരള ജനത മാറിയിരിക്കുന്നതെന്ന് താരം അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തില്‍ കശ്മീരുമായാണ് കേരളം മത്സരിക്കുന്നത്. ജനങ്ങള്‍ക്ക് മറ്റൊരു മാര്‍ഗം ഇല്ലാത്തതുകൊണ്ട് ഏതെങ്കിലും ഒരുത്തനെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുക എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് അധികാരികള്‍ സുഖിച്ചു ജീവിക്കുന്നതെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.
Post Your Comments