International

ഷവോമിയുടെ എംഐ4ഐ സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ചു

ചൈനീസ് കമ്പനി ഷവോമിയുടെ എംഐ4ഐ സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ചു. സാംസങ്ങ് പൊട്ടിത്തെറി സൃഷ്ടിച്ച ആശങ്ക ഇപ്പോള്‍ ഷവോമിക്കും ഉണ്ടായിരിക്കുകയാണ്. കൊച്ചി സ്വദേശി ബിബിന്‍ മാത്യു ജോസഫ് എന്നയാളുടെ ഷവോമി എംഐ4ഐ ഉപയോഗിക്കുന്നതിനിടെ പൊട്ടിത്തെറിച്ചെന്നാണ് വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. ബിബിന്‍ മാത്യു ജോസഫ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

പൊട്ടിത്തെറിച്ച ഹാന്‍ഡ്‌സെറ്റിന്റെ ചിത്രങ്ങളും ബില്ലും ഫേസ്്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം എംഐ4ഐ പൊട്ടിത്തെറിച്ചത് എംഐ ഇന്ത്യ അധികൃതരെ അറിയിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്നാണ് ഉപഭോക്താവ് ആരോപിക്കുന്നത്. സ്‌നാപ്ഡീല്‍ വഴി 2015 ഓഗസ്റ്റിലാണ് എംഐ4ഐ വാങ്ങിയത്. പിന്നീട് ഈ വര്‍ഷം സെപ്റ്റംബറില്‍ ബാറ്ററി പ്രശ്‌നങ്ങളെ തുടര്‍ന്ന് സര്‍വീസ് സെന്ററില്‍ കാണിക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് ഉറപ്പുവരുത്തി ഹാന്‍ഡ്‌സെറ്റ് തിരിച്ചു നല്‍കുകയും ചെയ്തു.

എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ഉപയോഗിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ബിബിന്‍ പറയുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിയ്ക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഷാവോമിയുടേതാണ്. കുറഞ്ഞനാളുകള്‍ക്കിടയില്‍ ഇന്ത്യയില്‍ വില്‍പ്പനയില്‍ മുന്നിലുണ്ടായിരുന്ന പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളെയെല്ലാം പിന്നിലാക്കിയാണ് ഷാവോമി വിപണി കീഴടക്കിയിരുന്നത്.

shortlink

Post Your Comments


Back to top button