KeralaNews

തീവ്രവാദബന്ധം: കണ്ണൂരില്‍ കൂടുതല്‍ അറസ്റ്റുകള്‍

കണ്ണൂർ: തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന 2 പേരെ കണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശിയായ യുവാവിനെയും തിരുവനന്തപുരം സ്വദേശിനിയായ പതിനെട്ടുകാരിയേയുമാണ് കണ്ണൂരില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍ കാട്ടാമ്പള്ളി സ്വദേശി ഇജാസിനെയാണ് തിരുവനന്തപുരം കാട്ടാക്കട സ്വദേശിനിയായ യുവതിക്കൊപ്പം പിടികൂടിയത്.

ഇരുവരും കണ്ണൂര്‍ ബേബി ബീച്ചില്‍ ഓട്ടോറിക്ഷയില്‍ ഇരിക്കവേ സംശയം തോന്നിയ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. ഇജാസിന്റെ മൊബൈലിലെ വാട്ട്‌സ്‌ ആപ്പ് സന്ദേശങ്ങള്‍ പരിശോധിച്ചപ്പോള്‍ തീവ്രവാദ ബന്ധമുള്ളതായി സംശയം തോന്നുകയും തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്. വിവരമറിയിച്ചതിനെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ കണ്ണൂരിലേക്ക് തിരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button