NewsGulf

സര്‍ക്കാര്‍ മേഖലയിലും വൈദ്യപരിശോധന നിര്‍ബന്ധമാക്കി ഖത്തര്‍

മസ്‌കറ്റ്: ഇനി മുതൽ വിസ പുതുക്കുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യുന്ന വിദേശ ജീവനക്കാര്‍ക്കും വൈദ്യപരിശോധന നിര്‍ബന്ധമാക്കും. രണ്ട് വര്‍ഷത്തിലൊരിക്കല്‍ വൈദ്യപരിശോധന നടത്തേണ്ടിയിരുന്നത് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മാത്രമായിരുന്നു. പുതുക്കിയ നിയമ പ്രകാരം സര്‍ക്കാര്‍ വകുപ്പുകളിലെയും കമ്പനികളിലെയും ജീവനക്കാര്‍ വിസ പുതുക്കുന്ന സമയം സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള മെഡിക്കല്‍ ഹെല്‍ത്ത് സെന്ററുകളില്‍ വൈദ്യപരിശോധന നടത്തണം.

പുതിയ തീരുമാനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയായ പകര്‍ച്ചവ്യാധികളില്‍ നിന്നുള്ള പൂര്‍ണ സംരക്ഷണമാണ്. പരിശോധനക്ക് പ്രത്യേകം ഫീസ്ഈടാക്കിയിട്ടില്ല. ബന്ധപ്പെട്ട തൊഴിലുടമകളില്‍ നിന്നും പൂരിപ്പിച്ച ഫോറവുമായി സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകളിലെത്തി പരിശോധനക്ക് ഹാജരാവുകയാണ് വേണ്ടതെന്ന് സര്‍ക്കുലറിൽ പറയുന്നു. ഇതോടൊപ്പം രാജ്യത്തെത്തുന്ന വിനോദസഞ്ചാരികള്‍ക്കും വൈദ്യപരിശോധനാ നടപടികള്‍ നിര്‍ബന്ധമാക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button