Kerala

ഇ.പി ജയരാജനെതിരെ പാലോളി മുഹമ്മദ്കുട്ടി

കോഴിക്കോട്● ബന്ധു നിയമനവിവാദത്തില്‍ ഇ.പി ജയരാജനും പി.കെ ശ്രീമതി ടീച്ചറിനുമെതിരെ പരോക്ഷവിമര്‍ശനവുമായി മുതിര്‍ന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടി. ഏതാനും ചില വ്യക്തികള്‍ കാണിക്കുന്ന വികൃതികള്‍ കൊണ്ടാണ് പ്രസ്ഥാനത്തെ ജനങ്ങള്‍ അടച്ചാക്ഷേപിക്കുന്നതെതെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ വിദ്യാഭ്യാസ മന്ത്രി പിപി ഉമ്മര്‍കോയ അനുസ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ മികച്ച അഴിമതി രഹിത മന്ത്രിക്കുള്ള അവാര്‍ഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഷയത്തില്‍ മന്ത്രിമാര്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നു. മുഖ്യമന്ത്രി ഇടപെട്ട് കാര്യങ്ങള്‍ തിരുത്തി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഴിമതി ആരോപിക്കപ്പെട്ടവരെ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നതുവരെ യു.ഡി.എഫ് സര്‍ക്കാര്‍ പേറിയിരുന്നു. ഇത്തരം നടപടികള്‍ ഇടതു സര്‍ക്കാരില്‍ നിന്നുണ്ടാകില്ല. തെറ്റുകള്‍ അതാത് സമയങ്ങളില്‍ കൃത്യമായി തിരുത്താന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ തയ്യാറാണെന്നും പാലോളി കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button