കൊച്ചി: സൗദിയിൽ മദ്യവേട്ടയിമായി ബന്ധപ്പെട്ട് അറസ്റ്റിലായ മലയാളികളുടെ തലവെട്ടാൻ തീരുമാനിച്ചതായി പ്രവാസിശബ്ദം റിപ്പോര്‍ട്ട് ചെയ്തു. ഏതാനും നാളുകൾക്ക് മുൻപ് മലപ്പുറം എടക്കര സ്വദേശികളായ 2 പേർ ഉൾപ്പടെ 5 മലയാളികളാണ് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്. മാധ്യമങ്ങളും ഇന്ത്യൻ സർക്കാരുമറിയാതെ അതീവ രഹസ്യമായി ശിക്ഷ നടപ്പിലാക്കാനാണ് സൗദി ഒരുങ്ങുന്നതെന്നും സൂചനകളുള്ളതായി പ്രവാസിശബ്ദത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ അറിഞ്ഞാലു ണ്ടാകുന്ന ഇടപെടലും സമ്മർദവും ഒഴിവാക്കാനാണ് ശിക്ഷ നടപ്പാക്കുന്നതില്‍ രഹസ്യാത്മകത പുലര്‍ത്താന്‍ സൗദി ശ്രദ്ധിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അറസ്റ്റിലായവരിൽ 2 പേരെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കുകയും ബാക്കി 3 പേരെ വധിക്കുമെന്നുമാണ് തീരുമാനമെന്ന് സൗദിയിൽ നിന്നും വരുന്ന സമൂഹമാധ്യമങ്ങളിലെ സൂചനകളില്‍ നിന്നും മനസിലാകുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തിലെ വൻ സമ്പന്നരായ ആളുകളുടെ മക്കളാണ് മദ്യ കേസിൽ കുടുങ്ങിയതെന്നും റിപോർട്ടുകൾ ഉണ്ട്. ഒരു ദിവസം ആയിരക്കണക്കിന് ലിറ്റർ മദ്യം ഉല്പാദിപ്പിക്കുന്ന ഫാക്ടറിയാണ് ഇവര്‍ നടത്തിവന്നത്. ഇത് വഴി ഒരു ദിവസം 1 ലക്ഷത്തിലധികം റിയാൽ ഇവർ ഉണ്ടാക്കിയിരുന്നു. മലപ്പുറം സ്വദേശിയായിരുന്നു ഉടമസ്ഥൻ. സൗദി പൗരന്മാരുടെ സംരക്ഷണയിൽ ആരംഭിച്ച ബിസിനസ്സ് പെട്ടന്ന് തന്നെ കോടിക്കണക്കിനു രൂപയുടെ ലാഭം കൊയ്യാൻ തുടങ്ങി. 80 റിയാൽ ആയിരുന്നു 300 മില്ലി മദ്യത്തിന് ഇവർ ഈടാക്കിയ തുക. ഒടുവിൽ സ്ഥലം സൗദി പോലീസ് റെയ്ഡ് ചെയ്യുകയും അവിടത്തെ നോക്കിനടത്തിപ്പുകാരയായ 5 മലയാളി യുവാക്കൾ അറസ്റ്റിലാകുകയും ചെയ്തു .
Post Your Comments