NewsInternational

കെട്ടിടം തകര്‍ന്നു വീണപ്പോള്‍ പിഞ്ചുകുഞ്ഞിന് കവചമായി ദമ്പതികള്‍

ബീജിംഗ്: കഴിഞ്ഞ ദിവസമാണ് കിഴക്കന്‍ ചൈനയിലെ ഴെജിയാങ് പ്രവിശ്യയിലെ വെന്‍ഴൂവില്‍
ആറു നില കെട്ടിടം തകര്‍ന്നു വീണ് വന്‍ അപകടം ഉണ്ടായത്. പതിനേഴ്‌ പേരുടെ ജീവന്‍ പൊലിഞ്ഞ ഈ അപകടത്തില്‍ നിന്നും ഒരു പിഞ്ചു കുഞ്ഞ് മാത്രം ഒരു പോറലുമേല്‍ക്കാതെ രക്ഷപെട്ടു. എങ്ങനെയെന്നല്ലേ അതാണ് അത്ഭുതം

സ്വന്തം കുഞ്ഞിനെ രക്ഷിക്കാനായി ദമ്പതികള്‍ കവചം പോലെ കുഞ്ഞിനെ പൊതിയുകയായിരുന്നു.
കുഞ്ഞു രക്ഷപ്പെട്ടുവെങ്കിലും, അതീവഗുരുതരമായി പരിക്കേറ്റതിനാല്‍ ഇവര്‍ ചികിത്സയിലാണ്.

മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ നിര്‍മിച്ച ആറു നില കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നു. 17 പേരാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ട് മരിച്ചത്. നിരവധി പേരാണ് ഗുരുതരാവസ്ഥയിലുള്ളത്.

building_collapese_760x400

shortlink

Post Your Comments


Back to top button