KeralaNews

സ്വജനപക്ഷപാതം:നിലപാട് വ്യക്തമാക്കി സിപിഐ

തിരുവനന്തപുരം: അഴിമതി തന്നെയെയാണ് സ്വജനപക്ഷപാതമെന്ന് സി.പി.ഐ മുഖപത്രമായ ജനയുഗം. സ്വജനപക്ഷപാതവും അഴിമതിയാണെന്നും ഒരു വ്യാഖ്യാനം കൊണ്ടും അതിന്റെ മുഖംമിനുക്കാനാകില്ലെന്നും ജനയുഗത്തിന്റെ മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. ഉന്നത യോഗ്യത നേടിയവരും തൊഴില്‍ രഹിതരുമായ വന്‍പടയുടെ മുന്നില്‍ സ്വജനപക്ഷപാതവും അതുവഴി നടക്കുന്ന നിയമനവും അക്ഷന്തവ്യമായ കുറ്റവും അനീതിയുമാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.

എതിരാളികളുടെ അഴിമതിക്കഥകളും അവര്‍ നേരിടുന്നനടപടികളും നിരത്തിവച്ച് സ്വന്തം നടപടികളെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ ജനത്തിന്റെ മുമ്പിലും നിയമത്തിന്റെ മുമ്പിലും വിലപ്പോവില്ല. ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ സങ്കീര്‍ണതകളില്‍ ഇടതുപക്ഷത്തെ വേറിട്ട് നിര്‍ത്തുന്നത് അതിന്റെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഉന്നതവും സുതാര്യവുമായ ധാര്‍മികസ്ഥിരതയാണ്. അതിന് കളങ്കം വരുത്തുന്ന ഒരു നടപടിയും അംഗീകരിക്കാനോ വച്ചുപൊറുപ്പിക്കാനോ പാടില്ല. അത് താങ്ങാനുള്ള സഹിഷ്ണുത ഇടതുപക്ഷ പാര്‍ട്ടികളും അതിന്റെ പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കുമില്ലെന്ന് പരാമർശിക്കുന്നു.

സംഭവിച്ച പാളിച്ചകളും വീഴ്ചകളും തിരുത്തപ്പെടണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ മുന്നണി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അത് എല്‍ഡിഎഫിന് മേല്‍ നിഴല്‍ വീഴ്ത്തിയ വിവാദങ്ങളുടെ വേരറുക്കുന്നതാകണമെന്നും മുഖപ്രസംഗത്തില്‍ ആവശ്യപെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button