Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaNews

ബന്ധുനിയമന വിവാദം: ജയരാജന് പൊങ്കാലയുമായി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: വ്യവസായവകുപ്പിനുകീഴിലെ പൊതുമേഖലാസ്ഥാപനമായ കെ.എസ്.ഐ.ഇ അടക്കം പല പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വന്തം ബന്ധുക്കളെ ഉന്നതസ്ഥാനങ്ങളില്‍ തിരുകിക്കയറ്റിയ മന്ത്രി ഇ.പി. ജയരാജന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. ‘ഹായ് ചിറ്റപ്പാ’ എന്നവിളിയോടെ തുടങ്ങുന്ന ട്രോള്‍ മുതല്‍, “ഞങ്ങള്‍ക്ക് പാര്‍ട്ടിയാണ് വലുത്. നേതാക്കന്മാര്‍ വരുംപോകും. സി.പി.എം ആരുടെയും കുടുംബസ്വത്തല്ല. അധികാരദുര്‍വിനിയോഗം ഞങ്ങള്‍ അണികള്‍ അനുവദിക്കില്ല” തുടങ്ങിയ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മരോഷം വരെ ഇതിന്‍റെ ഭാഗമായി പ്രചരിക്കുന്നുണ്ട്. പാര്‍ട്ടി അനുഭാവികളടക്കമുള്ളവര്‍ക്ക് ജയരാജന്‍റെ ഈ അധികാരദുര്‍വിനിയോഗത്തില്‍ ശക്തമായ അഭിപ്രായഭിന്നതയാണുള്ളതെന്ന് ഈ പ്രതികരണങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും.

ചില പ്രതികരണങ്ങള്‍ താഴെ വായിക്കാം:

“ഇനിയും പാര്‍ട്ടിയെ പറയിപ്പിക്കാതെ രാജിവെച്ച് പൊയ്ക്കൂടെ നിങ്ങള്‍ക്ക്”.

“കണ്ണും കാതും കൂര്‍പ്പിച്ച് ഒരു ജനത ഇവിടെ കാവലിരിപ്പുണ്ട്. പോസ്റ്ററൊട്ടിക്കാനും മുദ്രാവാക്യം വിളിക്കാനും തല്ലുകൊള്ളാനും കൊടുക്കാനും മാത്രമുള്ളവരല്ല ഈ പ്രസ്ഥാനത്തിന്‍െറ പ്രവര്‍ത്തകര്‍. തെറ്റിനെ തെറ്റെന്ന് ഉറക്കെ വിളിച്ച് പറയാന്‍ ചങ്കുറപ്പുള്ളവരാണ്. പഴയ പോലെ കമ്മിറ്റി ചേരാനൊന്നും കാത്തുനില്‍ക്കണമെന്നില്ല. പാടത്തെ പണിക്ക് വരമ്പത്ത് കൂലി നല്‍കണമെന്ന് പഠിപ്പിച്ചത് പാര്‍ട്ടിയാണ്”.

“താങ്കളെ സപ്പോര്‍ട്ട് ചെയ്യുന്ന അനുഭാവി പറയുന്നു, താങ്കള്‍ ചിലത് തിരുത്തുക അല്ളെങ്കില്‍ പാര്‍ട്ടി ഇല്ലാതാകും.. ബംഗാള്‍ പാഠം”.

“താങ്കള്‍ കുറേക്കൂടി സൂക്ഷ്മത പാലിക്കണം. ഈ സര്‍ക്കാറിന് ബാധ്യതയായി മന്ത്രിസ്ഥാനം മാറരുത്. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്ന പാവപ്പെട്ടവര്‍ക്ക് നല്‍കണം ജോലി. കുടുംബക്കാര്‍ക്ക് വീതംവെക്കാനുള്ളതല്ല”.

“ജാതിപ്പേര് വാലാക്കി വെക്കുന്നത് അലങ്കാരമല്ല, പ്രത്യേകിച്ച് കമ്യൂണിസ്റ്റുകള്‍ക്ക്. ഈ പോക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കോണ്‍ഗ്രസ് നിലവാരത്തിലേക്ക് തരംതാഴ്ത്തും”.

“ഇതും കണ്ട് റാന്‍ മൂളാന്‍ കഴിയില്ല”.

“തെറ്റുകണ്ടാല്‍ അണികള്‍ തന്നെ വിമര്‍ശിക്കും. തെറ്റ് തിരുത്തിക്കും. നേതാക്കളെ സ്വന്തം ഇഷ്ടത്തിന് മേയാന്‍ വിടാന്‍ ഉമ്മന്‍ ചാണ്ടിയല്ല, പിണറായി വിജയനാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി”.

shortlink

Related Articles

Post Your Comments

Related Articles


Back to top button