Kerala

ഇതുപോലെയും മന്ത്രിമാര്‍ സി.പി.എമ്മിന് ഉണ്ടായിരുന്നു: ജയരാജന്മാര്‍ നാടുവഴുമ്പോള്‍ ഓര്‍ത്തുപോകുന്നത്

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ലാളിത്യത്തിന്റെ പ്രതീകമാണ്‌ സഖാവ് പാലോളി മുഹമ്മദ്‌ കുട്ടി. മന്ത്രിയായിരുന്നപ്പോഴും അതിന് ഒരു കുറവുമുണ്ടായിരുന്നില്ല. മന്ത്രിയായിരിക്കുബോഴും സ്വന്തമായി വീടില്ലാത്ത കേരള ചരിത്രത്തിലെ ഏക മന്ത്രിയായിരുന്നു പാലോളി. ജയരാജന്‍ വിവാദം കൊഴുക്കുമ്പോള്‍ പാലോളി മന്ത്രിയായിരിക്കുമ്പോള്‍ നടന്ന ഒരു സംഭവത്തെക്കുറിച്ചുള്ള ഒരു പോസ്റ്റ്‌ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ആ പോസ്റ്റ്‌ ഇങ്ങനെ,

സഖാവ് ജയരാജനും സഖാവ് ശ്രീമതി ടീച്ചറും പഠിക്കണം

കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്ത് ,,തൃശൂര്‍ ജില്ലയിലെ ഒരു കല്യാണവേദിയിലേക്ക് പോലീസ് അകബടിയില്ലാതെ ഒരു കൊടിവെച്ച കാര്‍ കടന്നു വരുന്നു,,,അതില്‍ നിന്നും ഒരു മനുഷ്യന്‍ കല്ല്യാണ വേദീയിലേക്ക് വന്നു എല്ലാവരും ബഹുമാനത്തോടെ അദ്ദേഹത്തെ സ്വീകരിച്ച് എല്ലാവരോടും കുശലംപറഞ്ഞ ഭക്ഷണംകഴിച്ചതിന് ശേഷം കല്യാണ വീട്ടിലെ പയ്യന്‍റ പിതാവിനോട് സംസാരത്തിനിടയ്ക്ക് ഈ മനുഷ്യന്‍ ചോദിക്കുന്നു ഗള്‍ഫിലെ ബിസിനസ് എങ്ങിനെയുണ്ട് ,താങ്കളുടെ കബനിയില്‍ എന്‍റ കൊച്ചുമോന്‍ ജോലി ചെയ്യുന്നുണ്ട്.
വിളിക്കുബോള്‍ പറയാറുണ്ട് ജോലി ഇത്തിരി കടുപ്പമാണ് ലോഡിങ്ങ് ആണന്ന്
അപ്പോള്‍ പയ്യന്‍റ പിതാവ് ചോദിക്കുന്നു. സഖാവേ
അങ്ങയുടെ കൊച്ചുമോന്‍ എന്‍റ കമ്പനിയില്‍ ജോലി ചെയ്യുന്നത് അവനും സഖാവും ഇത് വരെ പറഞ്ഞില്ലല്ലോ ,,ഞാന്‍ അവനെ നല്ല സെക്ഷനിലേക്ക് മാറ്റാം.
അപ്പോള്‍ സഖാവിന്‍റ മറുപടി.
അവന്‍ ചെയ്യുന്ന ജോലി തന്നെ ചെയ്യട്ടെ,,,ഞാന്‍ മന്ത്രിയായത്കൊണ്ട് അവനും മറ്റുള്ള ജോലികാരെകാള്‍ ഒരു മുന്‍ഗണനയും വേണ്ട.
ആ മനുഷ്യന്‍റ പേരാണ്
സഖാവ് പാലോളിമുഹമ്മദ്കുട്ടി.
പറ്റുമെങ്കിള്‍ ജയരാജന്‍സഖാവും,ശ്രീമതിടീച്ചറും
പാലോളിയുടെ മാതൃകായാക്കാന്‍ പറയുന്നില്ല.
സഖാവിന്‍റ മാതൃക ദൂരെ നിന്നെങ്കിലും നോക്കൂ.
മന്ത്രിയായിരിക്കുബോഴും സ്വന്തമായി വീടില്ലാത്ത
കേരള ചരിത്രത്തിലെ ഏക മന്ത്രിയാണ് പാലോളി.

shortlink

Post Your Comments


Back to top button