Kerala

ഇന്ത്യന്‍ സൈന്യത്തെ ആക്ഷേപിച്ച് എം.വി ജയരാജന്‍

ഒറ്റപ്പാലം ● ഉറിയിൽ ഭീകരാക്രമണം ഇന്ത്യയിലെ സൈനികർ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെയാണ് നടന്നതെന്ന് സി.പി.എം നേതാവ് എം.വി.ജയരാജൻ. ഇക്കാര്യം എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ടെന്നും സൈനികത്താവളങ്ങളിലെ ഭീകരാക്രമണം സുരക്ഷാ വീഴ്‌ചയാണെന്നും ജയരാജൻ പറഞ്ഞു.

സൈനിക ക്യംപിലെത്തി ഭീകരര്‍ 18 പേരെ എങ്ങനെ കൊന്നുവെന്ന് ചോദിച്ച ജയരാജന്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഒന്നും മിണ്ടിയിട്ടില്ലെന്നും പറഞ്ഞു. വാണിയംകുളത്തു സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ കുടുംബസംഗമത്തിലാണ് ജയരാജന്റെ പരാമര്‍ശം. തിരികെ പാകിസ്ഥാനില്‍ കയറി 32 പേരെ വധിച്ചുവെന്നാണ് പറയുന്നത്. എന്നാല്‍ അത്കൊണ്ട് പ്രശ്നം തീര്‍ന്നോയെന്നും ജയരാജന്‍ ചോദിച്ചു.

യുദ്ധം വന്നാല്‍ അതിന്റെ കെടുതികള്‍ അനുഭവിക്കുന്നത് പാവങ്ങളാണെന്നും കശ്മീര്‍ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button