
ലക്‌നൗ● കര്‍ഷകറാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. ഉത്തര്‍പ്രദേശിലെ ചന്ദേലി കോടതിയാണ് കേസെടുത്തത്.
ഉത്തര്‍പ്രദേശില്‍ രാഹുല്‍ ഗാന്ധി നടത്തിയ കിസാന്‍ യാത്ര റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് നരേന്ദ്രമോദിക്കെതിരായ പരാമര്‍ശം നടത്തിയത്. മോദി സൈനികരുടെ ജീവന്‍ കൊണ്ട് രാഷ്ട്രീയം കളിക്കുന്നുവെന്നായിരുന്നു രാഹുലിന്റെ ആരോപണം. മോഡിയെ രക്തത്തിന്റെ ദല്ലാള്‍ എന്നും സര്‍ക്കാരിന്റെ പരാജയത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് കൊണ്ട് മറയ്ക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു..
Post Your Comments