ഇന്ത്യക്കാര്‍ സ്വന്തം കൈകൊണ്ട് രൂപകല്‍പന ചെയ്ത് നിര്‍മ്മിച്ച ആദ്യത്തെ ലഘുയുദ്ധവിമാനാണ് തേജസ്. ഒറ്റ എന്‍ജിനുള്ള ലോകത്തെ ഏറ്റവും ചെറിയ, ഏറ്റവും ഭാരം കുറഞ്ഞ സൂപ്പര്‍ സോണിക്(ശബ്ദത്തേക്കാള്‍ വേഗതയുള്ള) യുദ്ധവിമാനം ബംഗളൂരു ആസ്ഥാനമായ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്.
1980ല്‍ ആരംഭിച്ച ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് എന്ന സംരംഭത്തില്‍നിന്നാണ് തേജസ് ഉടലെടുത്തത്.അവര്‍ 2011ഓടുകൂടി നിർമാണം പൂർത്തിയാക്കി. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ തുടര്‍ന്ന നിസഹകരണമാണ് സ്വന്തമായി വിമാനം നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയെ നയിച്ചത്.
പൊഖറാനിലാണ് തേജസിന്റെ പരീക്ഷങ്ങള്‍ നടന്നത്. ലേസര്‍നിയന്ത്രിത ബോംബ് അടക്കമുള്ള ആയുധങ്ങള്‍ ലക്ഷ്യസ്ഥാനം തകര്‍ത്തിരുന്നു. തുടര്‍ന്ന് ബഹ്‌റൈനിലും പരീക്ഷണം നടന്നു. ഏത് പ്രതികൂല സാഹചര്യത്തിലും ലക്ഷ്യത്തിലെത്താനുള്ള വിധത്തിലാണ് വിമാനത്തിന്റെ നിര്‍മ്മാണം.
ഈ ഒറ്റ സീറ്റര്‍ വിമാനത്തിന്റെ ഭാരം 6560കിലോഗ്രാമാണ്. 9500 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുള്ള തേജസിന്റെ വേഗത 1.6 മാക് (മണിക്കൂറില്‍ 2,205) ആണ്. 15 കിലോമീറ്റർ വരെ ഉയരത്തിൽ പറക്കാൻ കഴിയുമെന്നുള്ളത് മറ്റൊരു പ്രത്യേകത. ഒറ്റത്തവണ ഇന്ധനം നിറച്ചാൽ 400 കിലോമീറ്റർ വരെ പറക്കും. വേണമെങ്കില്‍ ആകാശത്ത് വച്ചും ഇന്ധനം നിറയ്ക്കാം. പറന്നുക്കൊണ്ടിരിക്കുമ്പോൾ പൊടുന്നെ തലകുത്തിമറിഞ്ഞ് പറക്കാന്‍ കഴിയുന്ന തികഞ്ഞ അഭ്യാസിയുമാണ് ഇന്ത്യയുടെ ഈ ചുണക്കുട്ടന്‍.
നൂതന സാങ്കേതിക ഉൾപ്പെടുത്തി നിർമിച്ച തേജസ് ഇന്ത്യയുടെ വലിയൊരു നേട്ടമായി വിലയിരുത്തപ്പെടുന്നു. ചൈന പാകിസ്ഥാന് നിര്‍മ്മിച്ചുനല്‍കിയ ജെഎഫ് 17 ജെറ്റിനേക്കാൾ മികച്ചതാണ് തേജസ്. അത് കൊണ്ടുതുന്ന പാകിസ്ഥാന്‍ അടക്കമുള്ള ശത്രുരാജ്യങ്ങളുടെ പേടിസ്വപ്നമാണ് തേജസ്. ജെഎഫ് 17 പോർവിമാനങ്ങളെ വെല്ലാൻ ഇന്ത്യൻ നിർമിത തേജസിന് സാധിക്കുക എന്നതു തന്നെ വലിയൊരു നേട്ടമാണെന്ന് പ്രതിരോധ വിദഗ്ദ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.
ആകാശത്തേക്കോ കരയിലേക്കോ കടലിലേക്കോ തൊടുക്കാവുന്ന മിസൈലുകൾ, കൃത്യമായി യുദ്ധസാമഗ്രഹികളും റോക്കറ്റുകളും ബോംബുകളും വർഷിക്കാനുള്ള കഴിവ്, വിവിധോദ്ദേശ റഡാർ, ആധുനിക ഇലക്ട്രോണിക് യുദ്ധോപകരണങ്ങൾ, കൂടുതൽ ദൃശ്യപരിധിയുള്ള റഡാർ തുടങ്ങിയ നൂതന സജ്ജീകരണങ്ങള്‍. എ-8 റോക്കറ്റ്, അസ്ത്ര, ഡെർബി, പൈത്തോൺ, ആർ-77, ആർ-73 എന്നീ എയർ ടുഎയർ മിസൈലുകൾ, കെഎച്ച്-59 എംഇ, കെഎച്ച്-59 എംകെ, കെഎച്ച്-35, കെഎച്ച്-31 എന്നീ എയർ ടു സർഫേസ് മിസൈലുകൾ, ആന്റി ഷിപ്പ് മിസൈലുകൾ, ലേസർ ബോംബുകൾ എന്നിവ പ്രയോഗിക്കാനുള്ള ശേഷിയും തേജസിനുണ്ട്.
ബഹ്‌റൈനിലെ എയർഷോയിൽ ജെഎഫ്-17 തണ്ടർ ഫൈറ്റർ ജെറ്റിനേക്കാൾ മികച്ച പ്രകടനമായിരുന്നു തേജസ് കാഴ്ചവച്ചത്. നിലവില്‍ മൂന്ന് വിമാനങ്ങളാണ് വ്യോമസേനയ്ക്ക് കൈമാറിയിട്ടുള്ളത്. വ്യാവസായിക അടിസ്ഥാനത്തിൽ കൂടുതൽ തേജസ് പോർ വിമാനങ്ങൾ നിർമിക്കാനുള്ള നീക്കത്തിലാണ് എച്ച്എഎല്‍. വർഷം തോറും എട്ട് തേജസ് വിമാനങ്ങൾ നിർമിക്കാനാണ് പദ്ധതി. അത് 16 ആക്കി ഉയർത്താനും നീക്കം നടക്കുന്നു. 2017 ആകുമ്പോഴേക്കും എട്ട് തേജസ് വിമാനങ്ങൾ കമ്മീഷൻ ചെയ്തേക്കുമെന്ന് കരുതുന്നു.
തേജസിന്റെ കടന്നുവരവോടെ രണ്ട് മിഗ് 21 യുദ്ധ വിമാനങ്ങളെ ഒഴിവാക്കും. ഏതാണ്ട് നൂറിലധികം മിഗ് 21, 27 യുദ്ധ വിമാനങ്ങള്‍ വ്യോമസേന ഒഴിവാക്കുമെന്നാണ് കരുതപ്പെടുന്നത്.
Post Your Comments