KeralaNews

പദ്മശ്രീ ലഭിച്ച “മഹാന്മാര്‍” വരെ സ്കൂളിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍; സ്കൂളിന്‍റെ പവിത്രതക്ക് തീവ്രവാദമുഖം നല്‍കിയ കൊച്ചി പീസ്‌ ഇന്റർനാഷണൽ സ്കൂളിനെതിരെ പോലീസ് കേസ്

കൊച്ചി: വ്യവസായ പ്രമുഖരായ മേത്തർ, മൂപ്പൻ, കള്ളിയത്ത് കുടുംബങ്ങൾ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗങ്ങളായുള്ള പീസ് ഇന്റർനാഷണൽ സ്കൂളിനെതിരെ പോലീസ് കേസെടുത്തു. മതസ്പർദ്ധ
വളര്‍ത്തുന്ന സിലബസ്‌ പഠിപ്പിച്ചുവെന്ന ഗുരുതരമായ തെറ്റിനാണ് കേസ് . അന്വേഷണത്തിന്റെ പുരോഗതിക്കനുസരിച്ച് ഇനിയും പല ഉന്നതരെന്നു കൊട്ടിഘോഷിച്ചു നടക്കുന്നവരും കുടുങ്ങും.
ഇവരെല്ലാം തന്നെ സ്കൂളുമായി നേരിട്ട് ബന്ധമുള്ളവരാണ്.

ഇന്നലെ വൈകിട്ട് പാലാരിവട്ടം പോലീസു ചാര്‍ജു ചെയ്ത കേസ് ഉടന്‍ ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറും. മലയാളികളുടെ കൂട്ടത്തോടെയുള്ള തിരോധാനത്തിനു ശേഷം പീസ് ഇന്റർനാഷണൽ
സ്‌കൂൾ കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു. ഐസിസിൽ ചേർന്ന കാസർകോഡ് തൃക്കരിപ്പൂർ സ്വദേശി അബ്ദുൽ റാഷിദ് അബ്ദുള്ള കോഴിക്കോട് പീസ് സ്‌കൂളിലെ
അഡ്‌മിനിസ്‌ട്രേറ്റിംങ് ചുമതലയുള്ള സ്റ്റാഫായിരുന്നു.

അബ്ദുൽ റാഷിദിന്റെ നേതൃത്വത്തിലാണ് കേരളത്തിൽ നിന്നും മലയാളികൾ ഐസിസിൽ ചേർന്നത്. ഈ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടന്നു വരികയാണ്. ഇതിനു പുറമെ
റാഷിദിന്റെ അടുത്തേക്ക് കടക്കാനിരുന്ന രണ്ടാം ഭാര്യ യാസ്മിനെ വിമാനത്താവളത്തിൽ വച്ച് അന്വേഷണ സംഘം പിടികൂടി അറസ്റ്റ് ചെയ്തിരുന്നു. യാസ്മിൻ ഇപ്പോൾ ഐഎസ് കേസിൽ
റിമാൻഡിൽല കഴിയുകയാണ്. യാസ്മിൻ മലപ്പുറം കോട്ടക്കലിലെ പീസ് സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു.

സമാനമായ സിലബസ്‌ തുടരുന്ന നിരവധി സ്കൂളുകള്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളം പ്രവര്‍ത്തിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട്‌ ഇനിയും ഒരുപാട് കേള്‍ക്കാനും കാണാനും
ബാക്കിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button