KeralaNews

ഇ.പി ജയരാജന്‍റെ സ്വജനപക്ഷപാതത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!

വ്യവസായ വകുപ്പിലെ വിവിധ ഉയര്‍ന്ന തസ്തികകളില്‍ മന്ത്രി ഇ.പി ജയരാജന്‍ മറ്റ് ബന്ധുക്കളേയും നിയമിച്ചിട്ടുണ്ടെന്ന് ആരോപണവുമായി ബി.ജെ.പി രംഗത്ത്. ആശ്രിത നിയമനങ്ങളെല്ലാം സര്‍ക്കാര്‍ ഉടന്‍ റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചിട്ടുണ്ട്. സ്വജനപക്ഷപാതം അഴിമതി തന്നെയാണെന്നും, വ്യസായ വകുപ്പില്‍ മന്ത്രി ഇ.പി ജയരാജന്‍ നടത്തിയ നിയമനങ്ങള്‍ റദ്ദുചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മന്ത്രി ഇ.പി ജയരാജന്‍ നടത്തിയത് സത്യപ്രതിജ്ഞാലംഘനമാണെന്നും ഇതിനെതിരെ സംസ്ഥാനവ്യാപകമായി ബിജെപി സമരത്തിറങ്ങുമെന്നും മുന്‍ അധ്യക്ഷന്‍ വി മുരളീധരന്‍ പറഞ്ഞു.

ഇതിനിടെ വ്യവസായ വകുപ്പില്‍ മന്ത്രി ഇ.പി ജയരാജന്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ബി.ജെ.പി ആരോപിച്ചു. വ്യവസായ വകുപ്പിലെ മൂന്ന് സുപ്രധാന പദവികളില്‍ കൂടി ഇ.പി ജയരാജന്‍ ബന്ധുക്കളെ നിയമിച്ചിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു. ക്ലേ ആന്റ് സിറാമിക്സില്‍ മന്ത്രിയുടെ ജേഷ്ഠ്ന്റെ ഭാര്യയെ ജനറല്‍ മാനേജരായി നിയമിച്ചെന്നും ബി.കോം ബിരുദം മാത്രമുള്ള ഇവര്‍ ലക്ഷക്കണക്കിന് രൂപ ശമ്പളം വാങ്ങുവെന്നുമാണ് സുരേന്ദ്രന്‍റെ ആരോപണം.

സഹോദരി ഭാര്‍ഗവിയുടെ ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്റെ അനുജന്‍ മലപ്പട്ടം സ്വദേശിയായ ഉത്തമന്റെ മകനായ ജിന്‍സന്‍, കുഞ്ഞിക്കണ്ണന്റെ സഹോദരി ഓമനയുടെ മകന്‍ മിഥുന്‍ എന്നിവരെയും സുപ്രധാന തസ്തികയില്‍ നിയമിച്ചിട്ടുണ്ടെന്ന് സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button