വാഷിങ്ടണ്‍ : ബലൂചിസ്ഥാന്‍ വിഷയം ഉന്നയിച്ച ഇന്ത്യയ്ക്കു മുന്നറിയിപ്പുമായി പാക്കിസ്ഥാന്‍. ബലൂചിസ്ഥാനെക്കുറിച്ചു പറഞ്ഞാല്‍ ഇന്ത്യയിലെ മാവോയിസ്റ്റ്, ഖാലിസ്ഥാന്‍ , നാഗാലാന്‍ഡ്, ത്രിപുര, അസം, സിക്കിം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കുമെന്ന് പാക്ക് പ്രധാനമന്ത്രിയുടെ കശ്മീരിനു വേണ്ടിയുള്ള പ്രത്യേക ദൂതന്‍ മുഷാഹിദ് ഹുസൈന്‍ സയ്യിദ് അറിയിച്ചു. അങ്ങനെ ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അത് അയല്‍രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. നിങ്ങളാണ് നിയമങ്ങള്‍ മാറ്റുന്നത്. പകരത്തിനു പകരം തന്നെ ചോദിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കശ്മീര്‍ വിഷയങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യയ്‌ക്കെതിരെ എങ്ങനെ നീങ്ങാമെന്നു വ്യക്തമാക്കി, രാജ്യത്തിനകത്തു നടക്കുന്ന നിരവധി കലാപങ്ങളെക്കുറിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും പാക്കിസ്ഥാനിലെ വിദഗ്ധന്‍മാര്‍ നിരന്തരം ചര്‍ച്ചചെയ്യുന്നുണ്ട്. ഇന്ത്യയുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കാനും പരസ്പര വിശ്വാസം നേടിയെടുക്കാനും പാക്കിസ്ഥാന്‍ എന്തിനും തയാറാണെന്നു വ്യക്തമാക്കിയ സയ്യിദ് പക്ഷേ, സ്വന്തം രാജ്യത്തെ ഭീകര സംഘടനകള്‍ക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ലല്ലോ എന്ന ചോദ്യമുയര്‍ന്നപ്പോള്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാനാണ് ആവശ്യപ്പെട്ടത്.
അതേസമയം, പാക്കിസ്ഥാന്റെ ഭീഷണിക്കും മുന്നറിയിപ്പിനും കാര്യമാത്രമായ പ്രാധാന്യം വാഷിങ്ടണ്‍ നല്‍കുന്നില്ല. സിറിയയില്‍ത്തന്നെ കാര്യമായി ഇടപെടാന്‍ യുഎസിനു കഴിയുന്നില്ല, പിന്നെങ്ങനെ കശ്മീരില്‍ ഇടപെടണമെന്ന ആവശ്യത്തെ യുഎസ് പരിഗണിക്കുമെന്ന് ദക്ഷിണേഷ്യയിലെ കാര്യങ്ങളെക്കുറിച്ചുള്ള യുഎസ് വിദഗ്ധന്‍ മൈക്കിള്‍ ക്രെപോണ്‍ പാകിസ്ഥാനോട് ചോദിച്ചു.
Post Your Comments