India

‘സര്‍ജിക്കല്‍ സ്‌ട്രൈക്കിന്” ശേഷം പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതിന്റെ കണക്കുകള്‍ പുറത്ത് വന്നു

ന്യൂഡല്‍ഹി : ഉറി ആക്രമണത്തിന് പകരമായി ഇന്ത്യന്‍ സേന പാക് ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ ‘സര്‍ജിക്കല്‍ സ്‌ട്രൈക്കിന്” ശേഷം പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതിന്റെ കണക്കുകള്‍ പുറത്ത് വന്നു. ‘സര്‍ജിക്കല്‍ സ്‌ട്രൈക്കിന്” ശേഷം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ 25 തവണ വെടിനിര്‍ത്തല്‍ ലംഘിച്ചതായി സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തി.

സെപ്റ്റംബര്‍ 29നാണ് നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യന്‍ സേന പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത് ആക്രമണം നടത്തിയത്. അതിന് ശേഷം പാകിസ്ഥാന്‍ സൈന്യവും തീവ്രവാദികളും ഇന്ത്യക്കെതിരെ നിരന്തരം ആക്രമണം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോ വര്‍ഷം കഴിയും തോറും അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ കൂടുകയാണെന്നാണ് വിവരം. മിന്നലാക്രമണത്തിന് ശേഷം നിയന്ത്രണരേഖയില്‍ ഏറ്റവും കൂടുതല്‍ തവണ വെടിനിര്‍ത്തല്‍ ലംഘനമുണ്ടായത് ഒക്ടോബര്‍ 3,4,5 തീയതികളിലാണ്.

ഒക്ടോബര്‍ അഞ്ചിന് പാകിസ്ഥാന്‍ സൈന്യം മൂന്ന് തവണ വെടിനിര്‍ത്തല്‍ ലംഘിച്ചു. കാശ്മീരിലെ പൂഞ്ച് രജോരി ജില്ലയിലെ ജനവാസ കേന്ദ്രങ്ങളെയും ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യം വച്ചു കൊണ്ട് നിരവധി തവണ മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ച് ആക്രമണമുണ്ടായി. ഇതില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്കും ഒമ്പത് പാക് സൈനികര്‍ക്കും പരിക്കേറ്റു. ഒക്ടോബര്‍ നാലിന് പാക് സൈന്യം അഞ്ച് തവണ വെടിനിര്‍ത്തല്‍ ലംഘിച്ചു. ഒക്ടോബര്‍ മൂന്നിന് നാലോളം തവണ പാക് സൈന്യം അതിര്‍ത്തിയില്‍ വെടിവച്ചു. ഇതില്‍ ചില ഗ്രാമീണര്‍ക്ക് നിസാര പരിക്കേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button