മാനസികസമ്മര്‍ദ്ദം പലപ്പോഴും നിങ്ങള്‍ സ്വയമറിയാതെയാവും അനുഭവപ്പെടുക. അബോധപൂര്‍വ്വമായ ചില കാരണങ്ങള്‍ പ്രശ്നങ്ങളിലേക്ക് നയിക്കുന്നുവെന്നതാണ് ഇതിന്‍റെ പിന്നിലെ കാരണം. അതിനെ അതിജീവിക്കാന്‍ നിങ്ങളുടെ ജീവിതശൈലി മാറ്റിയാൽ മതി. അരിയും പരിപ്പുമൊക്കെ ചേര്‍ന്നതാണ് നമ്മുടെ ഭക്ഷണങ്ങള്‍. എന്നാല്‍ പഴങ്ങളും പച്ചക്കറികളും ഇതോടൊപ്പം കഴിക്കുന്നില്ലെങ്കില്‍ ഇവ അപര്യാപ്തമാണ്. വിറ്റാമിനുകള്‍, മിനറലുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ സമ്മര്‍ദ്ദമകറ്റാന്‍ സഹായിക്കും.
വ്യായാമങ്ങള്‍ സജീവമല്ലാത്ത ജീവിതം ഒരു പ്രധാന മരണകാരണമാണ്. വ്യായാമ രീതി പിന്തുടരുകയും സമ്മര്‍ദ്ദമകറ്റി ജീവനെ സംരക്ഷിക്കുകയും ചെയ്യുക. കൂടാതെ അടുക്കും ചിട്ടയുമില്ലാത്ത ക്രമരഹിതമായ ജീവിതം മാനസിക സമ്മര്‍ദ്ദത്തെ പല തരത്തിലും വര്‍ദ്ധിപ്പിക്കും. ചെറിയ കാര്യങ്ങളില്‍ വരെ അടുക്കും ചിട്ടയും പുലര്‍ത്തുക. ഇന്നത്തെ ജീവിതത്തില്‍ സമയനിഷ്ഠയാണ് എല്ലാം. നിങ്ങളുടെ ജോലികള്‍ സമയത്തിന് പൂര്‍ത്തിയാക്കുക. ഉദാസീനത മാനസികസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. സന്തുലനം വ്യക്തി ജീവിതവുമായി ബാലന്‍സ് ചെയ്തില്ലെങ്കില്‍ തൊഴില്‍ പ്രധാനമാകില്ല. രണ്ടിനും തുല്യപ്രാധാന്യം നല്കുക. മറ്റൊരു പ്രധാന കാരണമാണ് സമാധാനപരമായ ബന്ധം. അത് നിങ്ങള്‍ക്കില്ലെങ്കില്‍ മാനസികസമ്മര്‍ദ്ദം ഇരട്ടിയാകും. പ്രണയത്തെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.
റിലാക്സ് ധ്യാനം, മസാജ്, ശ്വസന ക്രിയകള്‍ എന്നിവയൊക്കെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്ലതാണ്. കൂടാതെ നിങ്ങള്‍ക്ക് ഭാവിയെ സംബന്ധിച്ച് ശരിയായ കാഴ്ചപ്പാടില്ലെങ്കില്‍ ഓരോ ചെറിയ പ്രശ്നങ്ങളും സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. ഭാവിയെ സംബന്ധിച്ച് ഒരു പദ്ധതി ഉണ്ടാവുകയും അത് ശരിയായി നടപ്പാക്കുകയും ചെയ്യുക.
Post Your Comments