രാഹുല്‍ഗാന്ധിയോടുള്ള ഭക്തി കോണ്‍ഗ്രസിന്‍റെ രാജ്യസ്നേഹത്തെ ഇല്ലാതാക്കുന്നു എന്ന്‍ ബിജെപി. രാഹുലിന്‍റെ “ഖൂന്‍ കി ദലാല്‍ (രക്തം ചിന്തലിന്‍റെ ഇടനിലക്കാരന്‍)” പരാമര്‍ശത്തെ ന്യായീകരിക്കാന്‍ കോണ്‍ഗ്രസ് തീരെ തരംതാണ നിലയിലേക്ക് പോയി എന്നും, ഇപ്പോള്‍ നിലവിലില്ലാത്ത കേസുകള്‍ വരെ കുത്തിപ്പോക്കിക്കൊണ്ടു വന്നു എന്നും ബിജെപി വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്തും സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നിരുന്നു എന്ന കോണ്‍ഗ്രസിന്‍റെ അവകാശവാദം പൊള്ളയാണെന്ന് തെളിയിക്കുന്ന വസ്തുതകളും ഹാജരാക്കിക്കൊണ്ടായിരുന്നു ബിജെപിയുടെ അക്രമണം. ഇപ്പോള്‍ നടന്ന പോലത്തെ സര്‍ജിക്കല്‍ സ്ട്രൈക്ക് കോണ്‍ഗ്രസിന്‍റെ ഭരണകാലത്ത് നടന്നിട്ടില്ല എന്നതിന് മുന്‍ കരസേനാമേധാവി ജനറല്‍ ബിക്രം സിങ്ങിന്‍റേയും, മുന്‍ ഡിജിഎംഒ ലെഫ്റ്റ്. ജനറല്‍ വിനോദ് ഭാട്ടിയയുടേയും ടിവി അഭിമുഖങ്ങള്‍ ആണ് തെളിവുകളായി ബിജെപി ഹാജരാക്കിയത്.
കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബിജെപിക്ക് വേണ്ടി കോണ്‍ഗ്രസ് പാളയത്തിലേക്ക് അക്രമണം നയിച്ചത്. രാഹുല്‍ഗാന്ധിയും, സോണിയാഗാന്ധിയും പ്രതികളായ നാഷണല്‍ ഹെറാള്‍ഡ് കേസിനെപ്പറ്റിയും പ്രസാദ് പരാമര്‍ശിച്ചു. വഞ്ചനക്കുറ്റത്തിന് ജാമ്യമെടുത്ത് നടക്കുന്നവരാണ് രണ്ട് പേരും എന്ന കാര്യവും പ്രസാദ് ചൂണ്ടിക്കാട്ടി.
രാഹുല്‍ഗാന്ധിയോടുള്ള ഭക്തി കോണ്‍ഗ്രസിന്‍റെ രാജ്യസ്നേഹത്തെ ഇല്ലാതാക്കുന്നു എന്ന്‍ ബിജെപി. രാഹുലിന്‍റെ “ഖൂന്‍ കി ദലാല്‍ (രക്തം ചിന്തലിന്‍റെ ഇടനിലക്കാരന്‍)” പരാമര്‍ശത്തെ ന്യായീകരിക്കാന്‍ കോണ്‍ഗ്രസ് തീരെ തരംതാണ നിലയിലേക്ക് പോയി എന്നും, ഇപ്പോള്‍ നിലവിലില്ലാത്ത കേസുകള്‍ വരെ കുത്തിപ്പോക്കിക്കൊണ്ടു വന്നു എന്നും ബിജെപി വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്തും സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നിരുന്നു എന്ന കോണ്‍ഗ്രസിന്‍റെ അവകാശവാദം പൊള്ളയാണെന്ന് തെളിയിക്കുന്ന വസ്തുതകളും ഹാജരാക്കിക്കൊണ്ടായിരുന്നു ബിജെപിയുടെ അക്രമണം. ഇപ്പോള്‍ നടന്ന പോലത്തെ . സര്‍ജിക്കല്‍ സ്ട്രൈക്ക് കോണ്‍ഗ്രസിന്‍റെ ഭരണകാലത്ത് നടന്നിട്ടില്ല എന്നതിന് മുന്‍ കരസേനാമേധാവി ജനറല്‍ ബിക്രം സിങ്ങിന്‍റേയും, മുന്‍ ഡിജിഎംഒ ലെഫ്റ്റ്. ജനറല്‍ വിനോദ് ഭാട്ടിയയുടേയും ടിവി അഭിമുഖങ്ങള്‍ ആണ് തെളിവുകളായി ബിജെപി ഹാജരാക്കിയത്.
കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബിജെപിക്ക് വേണ്ടി കോണ്‍ഗ്രസ് പാളയത്തിലേക്ക് അക്രമണം നയിച്ചത്. രാഹുല്‍ഗാന്ധിയും, സോണിയാഗാന്ധിയും പ്രതികളായ നാഷണല്‍ ഹെറാള്‍ഡ് കേസിനെപ്പറ്റിയും പ്രസാദ് പരാമര്‍ശിച്ചു. വഞ്ചനക്കുറ്റത്തിന് ജാമ്യമെടുത്ത് നടക്കുന്നവരാണ് രണ്ട് പേരും എന്ന കാര്യവും പ്രസാദ് ചൂണ്ടിക്കാട്ടി.
Post Your Comments