തിരുവനന്തപുരം: തീവ്രവാദബന്ധമുള്ള സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്ഡിപിഐ, എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകള്‍ക്ക് അന്താരാഷ്ട്ര തീവ്രവാദ ബന്ധമുണ്ടെന്നാണ് പിണറായി വ്യക്തമാക്കിയത്. ഇവ മറ്റ് സംഘടനകളുടെ സാന്നിധ്യമുപയോഗിച്ച് വര്‍ഗീയ ശക്തികളായി വളരുന്നതായും മുഖ്യമന്ത്രി പറയുന്നു.
ഐഎസ് ബന്ധം ആരോപിച്ച് കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവര്‍ വിദേശത്തുള്ള ഐഎസ് തീവ്രവാദികളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് എന്‍ഐഎ സ്ഥിരീകരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് ഇവര്‍ വിവരങ്ങള്‍ കൈമാറിയത്. ചാറ്റിംഗിന്റെ വിശദാംശങ്ങള്‍ എന്‍ഐഎയും പൊലീസിന്റെ സ്പെഷ്യല്‍ സെല്ലും പരിശോധിച്ചു വരികയാണ്.
സ്വാശ്രയ പ്രശ്നം ഉന്നയിച്ച് പ്രതിപക്ഷം സഭയില്‍ നടത്തിയ പ്രതിഷേധത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. തെറ്റായ രീതിയില്‍ ഒരു സമരം ആരംഭിച്ചാല്‍ എന്ത് സംഭവിക്കുമോ അതാണ് സ്വാശ്രയ സമരത്തിന് സംഭവിച്ചതെന്ന് പിണറായി പറയുന്നു. തനിക്കെതിരായ ആക്രമണം സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments