Kerala

മന്ത്രിയുടെ കാറിടിച്ച് രണ്ട് യുവതികള്‍ക്ക് പരിക്ക്

കൊല്ലം: കൊല്ലത്ത് വനം മന്ത്രി രാജുവിന്റെ കാറിടിച്ച് രണ്ടു യുവതികള്‍ക്ക് പരിക്കേറ്റു. കൊല്ലം കാവനാട് സ്വദേശികളായ ശില്‍പ (19), സിന്ധു (35) എന്നിവരാണ്  അപകടത്തില്‍പ്പെട്ടത്. ഇവരെ കൊല്ലം  ജില്ല  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിന്ധുവിന്റെ തലയ്ക്കാണ് പരിക്ക്.

ബുധനാഴ്ച ഉച്ചയ്ക്ക് 3.30ഓടെ കാവനാട് പൂവന്പുഴ ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം. മന്ത്രിയുടെ ഔദ്യോഗിക വാഹനം റോഡ് മുറിച്ചു കടക്കുകയായിരുന്ന സിന്ധുവിനേയും ശില്‍പയേയും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാത്തത്തില്‍ തെറിച്ചു വീണ സിന്ധുവിനെ മന്ത്രിയുടെ കാറിലും ശില്‍പയെ പൊലീസ് വാഹനത്തിലും ആശുപത്രിയിലെത്തിച്ചു.

എസ്‌കോര്‍ട്ട് വാഹനത്തില്‍ മന്ത്രിയും ജില്ലാ ആശുപത്രിയിലെത്തി പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കിയ ശേഷം മന്ത്രി പൊലീസ് വാഹനത്തില്‍ യാത്ര തുടര്‍ന്നു.

 

shortlink

Post Your Comments


Back to top button