News

ട്രാഫിക് രാമസ്വാമിയുടെ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ:ജയലളിതയുടെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തണമെന്ന ഹര്‍ജി തള്ളി. പൊതുപ്രവർത്തകനായ ട്രാഫിക് രാമസ്വാമി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്.ഇത് പബ്ലിക് ഹര്‍ജിയാണോ അതോ പബ്ലിസിറ്റി ഹര്‍ജിയാണോ എന്ന് ചോദിച്ച കോടതി ഹര്‍ജിയില്‍ പൊതു താല്‍പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയിരിക്കുന്നത്.

ജയലളിതയുടെ ആരോഗ്യനില സംസ്ഥാനസര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ കോടതി നിര്‍ദേശിച്ചിരുന്നു.എന്നാല്‍ ഹര്‍ജി പ്രാധാന്യമുള്ളതല്ലെന്നും ഹര്‍ജിക്കാരന്റെ വ്യക്തിതാത്പര്യമാണ് ഇതിനുപിന്നിലെന്നുമായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം.ഇതേതുടർന്ന് ഹർജിക്ക് പൊതുതാല്പര്യമില്ലെന്നും പ്രാധാന്യമില്ലെന്നും ചൂണ്ടിക്കാട്ടി കോടതി ഹർജി തള്ളുകയായിരുന്നു.

shortlink

Post Your Comments


Back to top button