Kerala

ഐ.എസ് വേട്ട എൻ.ഐ.എ യുടെ ഗൂഡാലോചനയാണെന്ന് പറയുന്നവര്‍ക്ക് മറുപടിയുമായി കെ.സുരേന്ദ്രന്‍

തിരുവനന്തപുരം● കനകമലയിലെ ഐ.എസ് വേട്ട ഐ.എസ് വേട്ട എൻ.ഐ.എ യുടെ ഗൂഡാലോചനയാണെന്ന് പറയുന്നവര്‍ക്ക് മറുപടിയുമായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. ഇസ്രത്ത് ജഹാനും പ്രാണേഷ് കുമാറും നിരപരാധികളാണെന്നും അവരെ മോദിയും അമിത് ഷായും ചേർന്ന് വ്യാജ ഏററുമുട്ടലുണ്ടാക്കി കൊന്നതാണെന്നും ഇടതു പപക്ഷവും ചില മാധ്യമങ്ങളും ഏഴുകൊല്ലം പറഞ്ഞു നടന്നു. ഒരു ഉളുപ്പുമില്ലാതെ. അവസാനം ഹെഡ്ലി തന്നെ പറഞ്ഞു അവർ ഒന്നാന്തരം ഭീകരവാദികളായിരുന്നെന്ന്. കനകമലയിൽ കണ്ടത് എൻ ഐ എ യുടെ ഗൂഡാലോചനയാണെന്ന് ഇക്കൂട്ടർ പറയാൻ തുടങ്ങിയിട്ടുണ്ട്. സത്യത്തിൽ ഐ. എസ്സിനേക്കാൾ ജനങ്ങൾ ഭയപ്പെടേണ്ടത് ഇടതു പക്ഷത്തെയാണെന്ന് തനിക്ക് തോന്നുന്നുവെന്നും കെ.സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

shortlink

Post Your Comments


Back to top button