Gulf

‘പ്രവാസികള്‍കള്‍ക്ക് ഒപ്പം” സഹായ പദ്ധതി മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി● ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാതൃക തീര്‍ത്ത് കൊണ്ട് ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ തികച്ചും കഷ്ടത അനുഭവിക്കുന്ന പ്രവാസികള്‍ക്ക് സഹായം നല്‍കുവാന്‍ വേണ്ടി തുടക്കം കുറിച്ച ലാല്‍ കെയെര്‍സ് “പ്രവാസികള്‍ക്ക് ഒപ്പം” എന്ന പദ്ധതിയുടെ ഔപചാരികമായ ഉത്ഘാടനം പത്മശ്രീ മോഹന്‍ലാല്‍ എര്‍ണാകുളത്ത് വെച്ച് നിര്‍വഹിച്ചു.

ഈ പദ്ധതിയുടെ ആദ്യ ധനസഹായം കഴുത്തിന്‌ താഴെ ശരീരം തളര്‍ന്നു കിടക്കുന്ന കൊല്ലം കുണ്ടറ പെരുമ്പുഴ സ്വദേശിയും മുന്‍ പ്രവാസിയുമായ ജോണിക്കുട്ടിയുടെ ചികിത്സയ്ക്കു ധനസമാഹരണം നടത്തുന്ന “തണല്‍ പെരുമ്പുഴ” സംഘടനയുടെ ഭാരവാഹിക്ക് പത്മശ്രീ മോഹന്‍ലാല്‍ കൈമാറി.

ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് പ്രസിഡന്റ്‌ ജഗത് കൃഷ്ണകുമാര്‍, മറ്റു എക്സിക്യുടിവ് അംഗങ്ങള്‍ ആയ അരുണ്‍, ലിജീഷ്, പ്രദീപ്‌, സുമേഷ്, തണല്‍ പെരുമ്പുഴ ട്രെഷറര്‍ ധനേഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ലാല്‍ കെയെര്‍സ് ബഹ്‌റൈനേയും അതിന്റെ പ്രവര്‍ത്തകരെയും പത്മശ്രീ മോഹന്‍ലാലാല്‍ അഭിനന്ദിക്കുകയും എല്ലാവിധ ആശംസകളും അറിയിക്കുകയും ചെയ്തു.

shortlink

Post Your Comments


Back to top button