ന്യൂഡല്‍ഹി: ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന മാധ്യമ വിലക്കിനെതിരെ പ്രതികരിച്ച് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. കേരളത്തില്‍ പ്രത്യേകിച്ച് നടക്കാന്‍ പാടില്ലാത്ത സംഭവമാണിതെന്ന് രാഷ്ട്രപതി പറഞ്ഞു. മാധ്യമ വിലക്ക് അപലപനീയമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ വിലക്കിനെപ്പറ്റി വിശദാംശങ്ങള്‍ തേടുമെന്നും അദ്ദേഹം അറിയിച്ചു.
മലയാള മാധ്യമങ്ങളുടെ എഡിറ്റര്‍മാര്‍ നേരിട്ട് പരാതി അറിയിച്ച സാഹചര്യത്തിലാണ് രാഷ്ട്രപതി വിഷയത്തില്‍ നേരിട്ട് ഇടപ്പെട്ടത്. ജനാധിപത്യ ഇന്ത്യയില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് മാധ്യമ വിലക്ക്. കേരളത്തിലെ സാഹചര്യത്തില്‍ രാഷ്ട്രപതി ആശങ്ക രേഖപ്പെടുത്തുകയായിരുന്നു.
മലയാള മാധ്യമങ്ങളിലെ എഡിറ്റര്‍മാരും മാധ്യമ ഉടമകളും രാഷ്ട്രപതിയെ നേരിട്ട് കണ്ട് പരാതി അറിയിക്കുകയായിരുന്നു. എംജി രാധാകൃഷ്ണന്‍, എംവി ശ്രേയാംസ് കുമാര്‍, ഫിലിപ് മാത്യൂ എന്നിവരാണ് രാഷ്ട്രപതിയെ കണ്ടത്.
Post Your Comments