
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരില്‍ നടത്തിയ മിന്നലാക്രമണത്തിന് സാക്ഷികളാണെന്ന വെളിപ്പെടുത്തലുമായി പ്രദേശവാസികൾ. എന്നാൽ ഇന്ത്യ മിന്നലാക്രമണം നടത്തിയെന്ന വസ്തുത ഇതുവരെയും പാകിസ്താൻ അംഗീകരിച്ചിട്ടില്ല.എന്നാൽ പാകിസ്താന്റെ വാദത്തെ നിരാകരിക്കുന്നതാണ് പ്രദേശവാസികളുടെ വിവരങ്ങൾ.
ചെറുതെങ്കിലും ശക്തമായ വെടിവെയ്പ് നടന്നതായും ഭീകരവാദികള്‍ തമ്പടിച്ചിരുന്ന കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടതായും കൊല്ലപ്പെട്ട തീവ്രവാദികളുടെ മൃതദേഹം ട്രക്കുകളില്‍ കയറ്റി കൊണ്ടുപോകുന്നത് കണ്ടതായുമാണ് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ.ഏറ്റുമുട്ടല്‍ നടന്ന സ്ഥലങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും ദൃക്‌സാക്ഷി നല്‍കിയതായാണ് സൂചന.നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യയുടെ ഭാഗത്തുനിന്നുള്ളവരാണ് സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍. സുരക്ഷാ കാരണങ്ങളാല്‍ ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതർ പുറത്തു വിട്ടിട്ടില്ല.
Post Your Comments