KeralaNews

യൂസഫ് അറയ്ക്കൽ അന്തരിച്ചു

ലോകപ്രശസ്ത ചിത്രകാരൻ യുസഫ് അറയ്ക്കൽ അന്തരിച്ചു . ഇന്ന്‌ കാലത്തു 8 മണിക്ക് ബംഗളുരുവിലെ വസതിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം .കുറച്ചുകാലമായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ചിത്രങ്ങള്‍, പെയ്ന്റിങ്ങുകള്‍, മ്യൂറലുകള്‍, ശില്‍പങ്ങള്‍ എന്നിങ്ങനെ ചിത്രകലയുടെ വിവിധ മേഖലകളില്‍ ഇദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.വൈകീട്ട് മൂന്നുമണിക്ക് ഖബറടക്കം നടക്കും.

ബാല്യത്തിൽ തന്നെ ബാംഗ്ലുരിൽ എത്തിയ ഇദ്ദേഹം കർണാടക ചിത്ര കലാ പരിഷത്ത് കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്നു കലാ പരിശീലനം നേടി. ഡൽഹിയിലെ നാഷണൽ അക്കാദമി ഓഫ് കമ്യൂണിറ്റി സ്റ്റുഡിയോയിൽ നിന്ന് ഗ്രാഫിക് പ്രിൻറിൽ പരിശീലനം നേടി. ഹിന്ദുസ്ഥാൻ എയറൊനോട്ടിക്കൽ ലിമിറ്റഡിൽ ജോലി ചെയ്തിരുന്നുവെങ്കിലും ആ ജോലി രാജി വെച്ച് മുഴുവൻ സമയം കലാപ്രവർത്തനങ്ങളിൽ മുഴുകി ബാംഗ്ലുരിലായിരുന്നു സ്ഥിര ജീവിതം.

shortlink

Post Your Comments


Back to top button