അബുദാബി: യു.എ.ഇയിലെ തൊഴില്‍ വേതന നിയമം കര്‍ശനമാക്കുന്നു. ജീവനക്കാര്‍ക്ക് മാസവേതനം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് നിയമം കര്‍ശനമാക്കുന്നത്.
നൂറിലധികം ജീവനക്കാരുള്ള സ്ഥാപനം വേജ് പ്രൊട്ടക്ഷന്‍ സംവിധാന പ്രകാരം വേതനം നല്‍കുന്നത് പത്ത് ദിവസം വൈകിയാല്‍ നടപടിയുണ്ടാവും. വേതനം നല്‍കുന്നത് പതിനാറ് ദിവസത്തിലധികം വൈകിയാല്‍ കമ്പനിയുടെ പ്രവര്‍ത്തനാനുമതിപത്രം പുതുക്കി നല്‍കില്ല. ഒരു മാസത്തിലധികം വേതനം മുടങ്ങുന്ന സാഹചര്യമുണ്ടായാല്‍ കടുത്ത നടപടികള്‍ വകുപ്പ് സ്വീകരിക്കും. മാനവവിഭവശേഷി സ്വദേശിവത്കരണ വകുപ്പിന്റെ ജൂലായ് മാസം പ്രഖ്യാപിച്ച നയത്തിന്റെ ഭാഗമായാണിത്.
ഒക്ടോബര്‍ മാസത്തില്‍ ഇത് നിലവില്‍ വന്നു. രണ്ട് മാസം വേതനം മുടങ്ങിയാല്‍ ഒരു തൊഴിലാളിക്ക് അയ്യായിരം ദിര്‍ഹമെന്ന നിരക്കില്‍ കമ്പനിയ്ക്ക് പിഴ ചുമത്തും. ഇത്തരത്തില്‍ പരമാവധി അന്‍പതിനായിരം ദിര്‍ഹം വരെ സ്ഥാപനങ്ങളില്‍നിന്ന് പിഴയീടാക്കും. തുടര്‍ച്ചയായ നിയമലംഘനം ശ്രദ്ധയില്‍പ്പെടുന്ന സാഹചര്യത്തില്‍ കമ്പനിയുടമയുടെ പേരിലുള്ള മറ്റ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാനുമതിയും ബാങ്ക് അക്കൗണ്ടും നിര്‍ത്തലാക്കാനുള്ള വകുപ്പും പുതിയനിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
Post Your Comments