NewsIndia

മാർച്ച് പാസ്റ്റിൽ ഔദ്യോഗിക വേഷമില്ലാതെ കേരള താരങ്ങൾ

കരിംനഗർ: തെലങ്കാനയിൽ നടക്കുന്ന ദക്ഷിണമേഖലാ ജൂനിയർ അത്‍ലറ്റിക് മീറ്റിലെ മാർച്ച് പാസ്റ്റിൽ ഔദ്യോഗിക വേഷമില്ലാതെ കേരള താരങ്ങൾ. കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ താരങ്ങളെല്ലാം ഔദ്യോഗിക വേഷത്തിൽ എത്തിയപ്പോൾ കേരള താരങ്ങൾ എത്തിയത് സാധാരണ വേഷത്തിൽ.

അസോസിയേഷൻ മുഖേന പലതവണ ആവശ്യപ്പെട്ടിട്ടും ഈ വർഷത്തെ ഒരു ദേശീയ ചാംപ്യൻഷിപ്പിനും ജൂനിയർ അത്‍ലീറ്റുകൾക്കു കൗൺസിൽ ഔദ്യോഗിക ട്രാക്ക് സ്യൂട്ട് നൽകിയിട്ടില്ല. ഫെഡറേഷൻ കപ്പ് ജൂനിയർ ചാംപ്യൻഷിപ്പിലും മലപ്പുറത്ത് നടന്ന ദേശീയ യൂത്ത് ചാംപ്യൻഷിപ്പിലും ഇതേ അവസ്ഥ കേരള താരങ്ങൾ നേരിടേണ്ടി വന്നിരുന്നു.ഈ രണ്ടു മീറ്റുകളിലും കേരളം ചാംപ്യൻമാരായിരുന്നു.എന്നിട്ടും കേരള സ്പോർട്സ് കൗൺസിലിന്റെ ഭാഗത്തുനിന്നും തുടർ നടപടികളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല.

shortlink

Post Your Comments


Back to top button