മുംബൈ: മുബൈയിൽ കനത്ത ജാഗ്രത പാലിക്കാൻ മുംബൈ പോലീസ് കമ്മിഷണര്‍ നിര്‍ദേശം നല്കി. പൈലറ്റില്ലാത്ത ചെറുവിമാനങ്ങള്‍ (ഡ്രോണ്‍) ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ക്കു സാധ്യത നിലനില്‍ക്കുന്നതിനാലാണ് ജാഗ്രത നിർദേശം. ഇൗ മാസം 31 വരെ വിദൂര നിയന്ത്രിത ചെറുവിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രോണുകള്‍ ഉപയോഗിച്ചാല്‍ കേസെടുക്കാനാണ് നിര്‍ദേശം.
ഡ്രോണുകളുടെ ഉപയോഗം വ്യാപകമായി വരുന്ന സാഹചര്യത്തില്‍ ഓരോ മേഖലയിലും നിരീക്ഷണം കര്‍ശനമാക്കണമെന്ന് പോലീസ് കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നു. നിയന്ത്രണരേഖയ്ക്കു സമീപം ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിനു പിന്നാലെ തുടരുന്ന അതീവജാഗ്രതയുടെ ഭാഗമായാണ് നടപടി.
നവരാത്രി, ദീപാവലി ഉല്‍സവങ്ങളുടെ സമയമായതിനാല്‍ ആക്രമണസാധ്യത കൂടുതലാണെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. ഒരു പഴുതും ശേഷിപ്പിക്കാതെയുള്ള കരുതലിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Post Your Comments