1970-കളിലും 1980-കളിലും നടത്തിയ പഠനങ്ങളിലൂടെ ഒരു പരന്ന പ്രതലത്തില്‍ വച്ച് ചതയ്ക്കപ്പെടുമ്പോളോ, കേവലോഷ്മാവിലേക്ക് (അബ്സൊല്യൂട്ട് സീറോ) തണുപ്പിക്കപ്പെടുമ്പോഴോ വസ്തുക്കള്‍ക്ക് എന്തു സംഭവിക്കുന്നു എന്ന്‍ ടോപ്പോളജി സങ്കേതം ഉപയോഗിച്ച് വിശദീകരിച്ച മൂന്ന്‍ ശാസ്ത്രജ്ഞര്‍ക്ക് ഈ വര്‍ഷത്തെ ഊര്‍ജ്ജതന്ത്രത്തിനുള്ള നോബല്‍ പുരസ്കാരം ലഭിച്ചു.
വാഷിംഗ്‌ടണ്‍ സര്‍വ്വകലാശാലയിലെ ഡേവിഡ് തൂളെസിനാണ് പുരസ്കാരത്തുകയുടെ പകുതിയും ലഭിക്കുക. ബാക്കിഭാഗം പ്രിന്‍സ്ടണ്‍ സര്‍വ്വകലാശാലയിലെ ഡങ്കന്‍ ഹാള്‍ഡെയ്നും, ബ്രൗണ്‍ സര്‍വ്വകലാശാലയിലെ ജെ. മൈക്കല്‍ കോസ്റ്റര്‍ലിറ്റ്സും പങ്കിട്ടെടുക്കും. മൂന്ന്‍ നോബല്‍ ജേതാക്കളും ബ്രിട്ടനില്‍ ജനിച്ചവരാണ്.
ഈ ശാസ്ത്രജ്ഞര്‍ ഗണിതത്തിന്‍റെ മനോഹാരിതയും, ഊര്‍ജ്ജതന്ത്രത്തിന്‍റെ ഗഹനമായ ഉള്‍ക്കാഴ്ചകളും സമന്വയിപ്പിച്ച് നടത്തിയ പഠനങ്ങളിലൂടെ ഭാവിയില്‍ അപ്രതീക്ഷിതമായ കണ്ടെത്തലുകള്‍ നടത്താനായി എന്ന്‍ പുരസ്കാര പ്രഖ്യാപനവേളയില്‍ ഒരു നോബല്‍ കമ്മിറ്റി അംഗം അഭിപ്രായപ്പെട്ടു.
നേരത്തേ ജാപ്പനീസ് ശാസ്ത്രജ്ഞനായ യോഷിനോരി ഒഷൂമിയ്ക്ക് കോശങ്ങളെ സംബന്ധിച്ചുള്ള പഠനങ്ങള്‍ക്ക് ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്കാരം ലഭിച്ചതായി പ്രഖ്യാപനം വന്നിരുന്നു.
Post Your Comments