ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ പുകഴ്ത്തി പാക് മാധ്യമങ്ങൾ. ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണം സംബന്ധിച്ച വീഡിയോ പുറത്ത് വിടണമെന്ന കേജ്രിവാളിന്റെ ആവശ്യത്തിനാണ് പാക് മാധ്യമങ്ങൾ വൻപിന്തുണ നൽകിയിരിക്കുന്നത്.
പാക് അധീന കശ്മീരിലെ മിന്നലാക്രമണം ഇന്ത്യന്‍ സൈന്യത്തിന്റെ കെട്ടുകഥയാണെന്നാണ് പാകിസ്ഥാന്റെ അഭിപ്രായം. ഇതിനെ അനുകൂലിക്കുന്നതാണ് കേജ്രിവാളിന്റെ പ്രസ്താവനയെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭീകരവാദക്യാമ്പുകളെ ആക്രമിക്കാൻ നിർദേശം നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സല്യൂട്ട് ചെയ്യുന്നതായി അഭിപ്രായപ്പെട്ട കേജ്രിവാൾ ആക്രമണത്തിന്റെ വീഡിയോ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Post Your Comments