NewsInternational

ലോകാവസാനത്തിന്റെ സൂചന നല്‍കി ഒരു മാസത്തിനുള്ളില്‍ ‘രണ്ട് ബ്ലാക്ക് മൂണ്‍’

ലോകം മുഴുവന്‍  ആകാംക്ഷയോടെ  കാത്തിരിയ്ക്കുന്ന ഒരു ചോദ്യമാണ് എന്നാണ് ലോകാവസാനമെന്ന്. എന്നാല്‍ ഇതുവരെയും ഒരു കൃത്യമായ  ഉത്തരം നല്‍കാന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.
എന്നാല്‍ ഇന്നലെ രാത്രിക്കുശേഷം ലോകം ഈ ചോദ്യം വീണ്ടും ചോദിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ ഉണ്ടായ ബ്ലാക്ക് മൂണ്‍ പ്രതിഭാസമാണ് ഇതിനു കാരണം. രണ്ടുദിവസമായി സംഭവിച്ച ബ്ലാക്ക് മൂണ്‍ ലോകാവസാനത്തിന്റെ സൂചനയാണെന്നാണു പ്രചാരണം.

ഒരു മാസം രണ്ടു തവണ അമാവാസിയുണ്ടാകുന്നതിനെയാണ് ബ്ലാക്ക് മൂണ്‍ എന്നു വിളിക്കുന്നത്. ഇത് വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്നതാണ്. ഇത് അവസാനത്തെ ബ്ലാക്ക് മൂണ്‍ ആയിരിക്കുമെന്നും അടുത്ത ബ്ലാക്ക് മൂണ്‍ സംഭവിക്കുമ്പോള്‍ ലോകം ബാക്കിയുണ്ടാകില്ലെന്നുമാണ് നടക്കുന്ന പ്രചാരണം.

2014 മാര്‍ച്ചിലാണ് ഇതിനു മുമ്പു ബ്ലാക്ക് മൂണ്‍ ഉണ്ടായത്. ഒരു മാസം രണ്ടു തവണ പൗര്‍ണമി വരുന്നതിനെ ബ്ലൂ മൂണ്‍ എന്നാണു വിളിക്കുക. ലോകാവസാന വാദികളായ ചിലരാണ് ബ്ലാക്ക് മൂണിനെ ലോകാവസാനത്തിന്റെ സൂചനയായി വിവക്ഷിക്കുന്നത്. ജ്യോതി ശാസ്ത്രജ്ഞര്‍ ഇത് അംഗീകരിക്കുന്നില്ല.
2017ല്‍ ലോകാവസാനം സംഭവിക്കുമെന്നു കുറച്ചു നാളുകള്‍ക്കു മുമ്പു പ്രവചനമുണ്ടായിരുന്നു. അമേരിക്കയിലും ബ്രിട്ടനിലും കാണാനാകുന്ന സൂര്യഗ്രഹണത്തോടെ മഹാദുരന്തമുണ്ടാകുമെന്നായിരുന്നു അന്നു ലോകാവസാന വാദികള്‍ പറഞ്ഞിരുന്നത്.

shortlink

Post Your Comments


Back to top button