കൊച്ചി● പിറവത്ത് ഗൃഹനാഥനെയും രണ്ടു മക്കളേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സുവിശേഷ പ്രവര്‍ത്തകനായ പാലച്ചുവട് വെള്ളാങ്കൽവീട്ടിൽ റെജി (40), മക്കളായ അഭിനവ് (15), ആരുഷ് (12) എന്നവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റെജിയുടെ ഭാര്യ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments