തിരുവനന്തപുരം:നിയമസഭയില്‍ നിരാഹാരം കിടക്കുന്ന യു.ഡി.എഫ് എം.എല്‍.എമാര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് കെ.എസ്.യു തിങ്കളാഴ്ച നടത്തുന്ന പഠിപ്പുമുടക്കിനെതിരെ രക്ഷിതാക്കൾ കോടതിയിലേക്ക്.കെ പി സി സി ജനറൽ സെക്രട്ടറി പി സി വിഷ്ണുനാഥിനെതിരെ തിരുവനന്തപുരം കിളിമാനൂർ തട്ടത്തുമല സ്‌കൂളിലെ ഒരു സംഘം രക്ഷിതാക്കളാണ് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ സ്‌കൂളുകളില്‍ രാഷ്ട്രീയം പാടില്ലെന്ന് 1996 ല്‍ ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍ ഉത്തരവിട്ടിരുന്നു.ഈ വിധി മറികടന്നുകൊണ്ടാണ് പഠിപ്പുമുടക്കിനാഹ്വാനം ചെയ്തിരിക്കുന്നത്.സംഘടനാ സംവിധാനം പോലുമില്ലാത്ത കെ.എസ്.യുവിന്റെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പേരിലാണ് വിഷ്ണുനാഥ് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.ഇതിനെതിരെയാണ് രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിക്കുന്നത്.ഇത് അനുവദിച്ചാല്‍ നാളെ മറ്റുരാഷ്ട്രീയ പാര്‍ട്ടികളും സമാനമായ ഇടപെടലുകൾ നടത്തുമെന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം.ഇതൊഴിവാക്കാനും കുട്ടികളുടെ പഠനം തടസ്സപ്പെടാതിരിക്കാനുമാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
Post Your Comments