KeralaNews

ഗീതാ ഗോപിനാഥ് കേരളത്തില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് കേരളത്തിലെത്തി. ഇന്ന് മുഖ്യമന്ത്രിയെ കണ്ട ശേഷം മാധ്യമങ്ങളെക്കാണുമെന്നും ഗീതാ ഗോപിനാഥ് അറിയിച്ചിട്ടുണ്ട്.മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചതിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു.ഈ സാഹചര്യത്തിലാണ് ഗീതാ ഗോപീനാഥിന്റെ വരവ്.

കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ ഗീത ഗോപിനാഥ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയയായ സാമ്പത്തിക വിദഗ്ധയാണ്. ഹാര്‍വാഡ് സര്‍വകലാശാല സാമ്പത്തിക ശാസ്ത്ര പ്രഫസറായ അവര്‍ ഷികാഗോ സര്‍വകലാശാലയിലെ ഗ്രാജ്വേറ്റ് സ്കൂള്‍ ഓഫ് ബിസിനസില്‍ അസിസ്റ്റന്റ് പ്രഫസറായും ജോലി ചെയ്തിട്ടുണ്ട്.ബോസ്റ്റണിലെ ഫെഡറല്‍ റിസര്‍വ് ബാങ്ക് ഗവേഷണ വിഭാഗത്തില്‍ വിസിറ്റിങ് സ്കോളര്‍, ന്യൂയോര്‍ക്കിലെ ഫെഡറല്‍ റിസര്‍വ് ബാങ്കില്‍ സാമ്പത്തിക ഉപദേശക സമിതി അംഗം, ഓക്സ്ഫോഡ് ഇന്റര്‍നാഷനല്‍ ഗ്രോത്ത് സെന്ററില്‍ ഗവേഷണ പദ്ധതിയില്‍ അംഗം, വെതര്‍ഹെഡ് സെന്റര്‍ ഫോര്‍ ഇന്റര്‍നാഷനല്‍ അഫയേഴ്സില്‍ ഫാക്കല്‍റ്റി അസോസിയേറ്റ്, എന്നിവക്ക് പുറമെ ഇന്ത്യയിലെ ധനമന്ത്രാലയത്തില്‍ ജി20 വിഭാഗത്തിലും ഗീത ഗോപിനാഥ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഗീത ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിക്കുന്നതിൽ സിപിഐ(എം) കേന്ദ്ര കമ്മറ്റി അതൃപ്തി പ്രകടിപ്പിച്ചിരുന്നെങ്കിലും മുഖ്യ മന്ത്രി പിണറായി വിജയൻറെ താല്പര്യ പ്രകാരം ഗീത ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിക്കുകയായിരിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button