ശുദ്ധമായ, പ്രകൃതിദത്തമായ പാനീയമെന്നവകാശപ്പെടാവുന്ന വളരെ ചുരുക്കം പാനീയങ്ങളില്‍ ഒന്നാണ് തേങ്ങാവെള്ളം. കരിക്കിന്‍വെള്ളം അല്ലെങ്കില്‍ തേങ്ങാവെള്ളം ഒരാഴ്ച അടുപ്പിച്ചു വെറുംവയറ്റില്‍ കുടിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്.
ശരീരത്തിന് ഒരു ദിവസത്തേയ്ക്കു വേണ്ട മുഴുവന്‍ ഊര്‍ജവും വെറുംവയറ്റില്‍ കരിക്കിന്‍ വെള്ളം കുടിച്ചാല്‍ ലഭിയ്ക്കും. കരിക്കിൻവെള്ളത്തിലുള്ള ഇലക്ട്രോളൈറ്റുകളാണ് ഇതിനു കാരണം. കൂടാതെ ചർമ്മത്തിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ശരീരത്തിലെ ടോക്സിനുകൾ പുറന്തള്ളാൻ കരിക്കിൻ വെള്ളം കുടിക്കുന്നതിലൂടെ സാധ്യമാകും.
രോഗപ്രതിരോധശേഷി വർധിപ്പിക്കാനും തേങ്ങാവെള്ളത്തിന് കഴിയും. ഹൈപ്പര്‍ടെന്‍ഷന്‍ കുറയ്ക്കാനുംഇതിൽ അടങ്ങിയിരിക്കുന്ന ഇലക്ട്രോളൈറ്റുകൾ സഹായിക്കും. ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാൽ തടി കുറയ്ക്കാന്‍ ഏറെ ഗുണകരമാണ്.തൈറോയ്ഡ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ശരിയായി നടത്താനും യൂറിനറി ബ്ലാഡർ വൃത്തിയാക്കാനും തേങ്ങാവെള്ളത്തിന് കഴിയും. ഗർഭകാലത്ത് തേങ്ങാവെള്ളം കുടിക്കുന്നത് മോണിങ് സിക്ക്നെസ് അകറ്റാൻ ഏറെ നല്ലതാണ്.
Post Your Comments