കെയ്റോ: ഓരോ സർവകലാശാലകളിലും വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ മാനദണ്ഡങ്ങള്‍ ഉണ്ട്. എന്നാൽ ഈജിപ്തിലെ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നേടുന്നതിന് മാനദണ്ഡമായി ഒരു എം.പി നിർദേശിച്ചത് കന്യകാത്വ പരിശോധനയാണ്. യൂണിവേഴ്സിറ്റിയില്‍ പ്രവേശനത്തിന് അപേക്ഷിക്കുന്ന പെണ്‍കുട്ടികളുടെ കന്യകാത്വ പരിശോധനാഫലം അവരുടെ രക്ഷിതാക്കള്‍ക്ക് തന്നെ അയച്ചുകൊടുക്കണം എന്നും ഇദ്ദേഹം പറയുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യോഗത്തില്‍ പങ്കെടുക്കവേ എം.പിയായ എല്‍ഹാമി അഗിനയാണ് ഈ നിർദേശങ്ങൾ മുന്നോട്ട് വെച്ചത്.
ഇതിലൂടെ ‘ഉര്‍ഫിക്കല്ല്യാണം’ ഏറെക്കുറേ ഇല്ലായ്മ ചെയ്യാനാകുമെന്നാണ് അദ്ദേഹം പറയുന്നത്. ഈജിപ്ത് ഇപ്പോള്‍ സാംസ്കാരികമായി നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഉര്‍ഫി കല്യാണം . ഈ കല്യാണത്തിന് രക്ഷിതാക്കളുടെ സമ്മതം ആവശ്യമില്ല. ഇത്തരത്തിൽ വിവാഹം കഴിക്കുന്നവരെ കുടുക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു നിർദേശം എന്നാണ് എല്‍ഹാമി അഗിന പറയുന്നത്.
Post Your Comments