ഇസ്‌ലാമാബാദ്● ഇന്ത്യയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കുന്നത് ആത്മഹത്യാപരം ആയിരിക്കുമെന്ന് പ്രമുഖ പാക് മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഹസന്‍ നിസാര്‍.ആണവയുദ്ധത്തിലേക്ക് നീങ്ങിയാല്‍ അതിന് വലിയ വില നല്‍കേണ്ടി വരുമെന്ന ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പ്രസ്താവനയോട് ഒരു പാക് വാര്‍ത്താ ചാനലില്‍ പ്രതികരിക്കുകയായിരുന്നു ഹസന്‍ നിസാര്‍. ആണവായുധത്തിന്റെ പേരില്‍ ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയെ ശത്രുവാക്കുന്ന നിലപാടാണ് ഇസ്‌ലാമാബാദില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഇന്ത്യയെ കുത്തിനോവിപ്പിച്ച് നമ്മുടെ ശത്രുവാക്കി മാറ്റിയത് നാം ചെയ്ത വലിയ തെറ്റാണ്. വിദ്യാഭ്യാസമില്ലാത്ത ഒരു കൂട്ടം ജനതയാണ് ഇവിടെ (പാകിസ്ഥാനില്‍) ഉള്ളത്. ആറ്റംബോംബ് എന്താണെന്നത് അവര്‍ക്ക് അറിയില്ല. ഇന്ത്യയിലെ ജനസംഖ്യ 120 കോടിയും പാകിസ്ഥാനിലേത് 18 കോടിയുമാണ്. ഒരു ആണവയുദ്ധം ഉണ്ടായാല്‍ നമ്മളേക്കാള്‍ നാലിരട്ടി ജീവഹാനി ഇന്ത്യയ്ക്ക് സംഭവിച്ചാലും അവിടെ 20 കോടി ജനങ്ങള്‍ ബാക്കിയുണ്ടാകും. എന്നാല്‍ പാക്കിസ്ഥാന്‍ അതോടെ ഓര്‍മയാകുമെന്നും ഹസന്‍ നിസാര്‍ മുന്നറിയിപ്പ് നല്‍കി.
Post Your Comments